Latest NewsNewsIndia

ഗിനിയയില്‍ പിടികൂടിയ ഇന്ത്യന്‍ നാവികരെ ജയിലിലേക്ക് മാറ്റി:15 പേരെയും താമസിപ്പിച്ചിരിക്കുന്നത് വളരെ ചെറിയ സെല്ലില്‍

വെള്ളവും ഭക്ഷണവുമില്ലാതെയാണ് താമസിപ്പിച്ചിരിക്കുന്നതെന്നും ഹോട്ടലിലേക്ക് എന്ന് പറഞ്ഞാണ് ജയിലിലേക്ക് മാറ്റിയതെന്നും നാവികര്‍

ഗിനിയ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ പിടികൂടിയ ഇന്ത്യന്‍ നാവികരെ ജയിലിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. ചെറിയ സെല്ലിലാണ് 15 പേരെയും പാര്‍പ്പിച്ചിരിക്കുന്നത് വെള്ളവും ഭക്ഷണവുമില്ലാതെയാണ് താമസിപ്പിച്ചിരിക്കുന്നതെന്നും ഹോട്ടലിലേക്ക് എന്ന് പറഞ്ഞാണ് ജയിലിലേക്ക് മാറ്റിയതെന്നും നാവികര്‍ ആരോപിച്ചു. ജോലിയുടെ ഭാഗമായാണ് എത്തിയത്. എന്താണ് സംഭവിക്കുന്നത് എന്നറിയില്ലെന്നും പട്ടാളക്കാര്‍ തോക്കുമായി വളഞ്ഞിരിക്കുകയാണെന്നും നാവികര്‍ പറയുന്നു. കപ്പലില്‍ നിന്ന് ജയിലിലെത്തിച്ച 15 പേരെയും ഇടുങ്ങിയ മുറിയില്‍ പാര്‍പ്പിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.സഹായിക്കണമെന്ന് അപേക്ഷിച്ച് നാവികര്‍ തന്നെയാണ് വീഡിയോ പുറത്ത് വിട്ടത്.

Read Also:ഗവർണർക്കെതിരെ വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്ത് സിപിഎം

എന്നാല്‍, തടവിലാക്കപ്പെട്ട കപ്പലും മറ്റു ദീവനക്കാരെയും നൈജീരിയക്ക് കൈമാറുമെന്നാണ് വിവരം. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊല്ലത്തെ വിസ്മയയുടെ സഹോദരന്‍ വിജിത്തും ഇക്കൂട്ടത്തിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button