നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് പ്രമുഖ ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്ക്. കണക്കുകൾ പ്രകാരം, സെപ്തംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ 501 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 33.24 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
പ്രവർത്തന ലാഭത്തിലും നേട്ടം കൈവരിക്കാൻ ബാങ്കിന് സാധിച്ചിട്ടുണ്ട്. ഇത്തവണ 25.02 ശതമാനം വർദ്ധനവോടെ പ്രവർത്തന ലാഭം 1,419 കോടി രൂപയിലെത്തി. മൊത്തം ബിസിനസ്, മൊത്തം നിക്ഷേപങ്ങൾ എന്നിവ യഥാക്രമം 4,34,441 കോടി, 2,61,728 കോടി എന്നിങ്ങനെയാണ്. രണ്ടാം പാദത്തിൽ 1,72,713 കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്തിട്ടുണ്ട്. പലിശ വരുമാനം ഇത്തവണ 4,717.61 കോടിയാണ്. കൂടാതെ, പലിശ ഇതര വരുമാനം 1,134.84 കോടി നേടാൻ സാധിച്ചിട്ടുണ്ട്.
Also Read: കേരള ബാങ്ക്: ക്ഷീരമിത്ര വായ്പകളുടെ വിതരണം ആരംഭിച്ചു, ലക്ഷ്യം ഇതാണ്
Post Your Comments