കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4,680 രൂപയും പവന് 37,440 രൂപയുമായി.
അതേസമയം, ശനിയാഴ്ച സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു. 720 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്നും ഇന്നലെയുമായി 160 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37600 രൂപയാണ്.
Read Also : ‘പതിറ്റാണ്ടുകളായി നവോഥാന ചിന്തകളിലൂടെ കേരളം ഉണ്ടാക്കിയെടുത്ത മൂല്യബോധം ദുര്‍ബലപ്പെടുന്നു’: സുനില്‍ പി ഇളയിടം
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നും 10 രൂപ കുറഞ്ഞു. ഇന്നലെയും 10 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നത്തെ വിപണി വില 4700 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 10 രൂപയാണ് ഇന്നും കുറഞ്ഞത്. ഇന്നലെയും 10 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3895 രൂപയാണ്.
അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല.
Post Your Comments