
സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹർജി നല്‍കി സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിലെ സുപ്രധാന രംഗങ്ങള്‍ മുറിച്ചു മാറ്റി, പ്രദര്‍ശനാനുമതി സെന്‍സര്‍ ബോര്‍ഡ് നിരന്തരം നിഷേധിക്കുന്നുവെന്ന് ആരോപിച്ചാണ് സംവിധായകന്‍ ഹൈക്കോടതിയെ സമീപിച്ചത്. അഡ്വ. റെജി ജോര്‍ജ്, അഡ്വ. ബിനോയ് ഡേവിഡ് തുടങ്ങിയവര്‍ തനിക്കു വേണ്ടി ഹാജരായെന്നും എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ സംവിധായകൻ പറഞ്ഞു. കേസ് രണ്ടാഴ്ച്ചയ്ക്കു ശേഷം വീണ്ടും ഹൈക്കോടതി പരിഗണിക്കും.
read also: റെഡ്മി കെ50ഐ: വിലയും സവിശേഷതയും അറിയാം
ഐ വി ശശിയുടെ 1921ന് അനുമതി ലഭിക്കുകയും തനിക്ക് കിട്ടാതിരിക്കുകയും ചെയ്യുന്നത് പക്ഷപാതമാണെന്നും രാമസിംഹന്‍ ആരോപിച്ചു. ‘മതപരിവര്‍ത്തനമൊന്നും നടന്നില്ലെങ്കില്‍ പിന്നെ 1921 ഇല്ലല്ലോ. ഞാന്‍ സിനിമയില്‍ ഒരു പക്ഷവും പിടിച്ചിട്ടില്ല. നല്ലതിനെ നല്ലതും ചീത്തയെ ചീത്തയും ആയി തന്നെ കാണിച്ചിട്ടുണ്ട്. ഒരു ഭാഗം മാത്രം മുറിച്ച് മാറ്റിക്കഴിഞ്ഞാല്‍ എന്താകുമെന്ന് സാമാന്യ ജനങ്ങള്‍ക്ക് അറിയാം. മുറിച്ച് മാറ്റിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അവര്‍ പറയുന്നില്ല. രസകരമായിട്ടുള്ള തമാശകളാണ് അവര്‍ കാണിച്ചു വെച്ചിരിക്കുന്നത്. അതുകൊണ്ട് കോടതി ആ തമാശയൊന്ന് ചോദ്യം ചെയ്യണം.’- രാമസിംഹന്‍ അബൂബക്കര്‍ പറഞ്ഞു.
‘മലബാര്‍ സമരത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ റേപ്പ്, സ്ത്രീപീഡനം തുടങ്ങിയവയൊന്നും കാണിക്കുന്നില്ല. ലഹള ചിത്രീകരിക്കുമ്പോള്‍ രക്തച്ചൊരിച്ചില്‍ ഉണ്ട് എന്നാല്‍ അത് ഒഴിവാക്കാനാകില്ല. അതു കൊണ്ടാണ് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്’- രാമസിംഹന്‍ പറഞ്ഞു.
Post Your Comments