PathanamthittaLatest NewsKeralaNattuvarthaNews

എ​ട്ടു​വ​യ​സ്സു​കാ​രി​യോ​ട്​ ലൈം​ഗി​കാ​തി​ക്ര​മം : 64കാരൻ പൊലീസ് പിടിയിൽ

അ​ടൂ​ർ ഏ​റ​ത്ത് തൂ​വ​യൂ​ർ മ​ണ​ക്കാ​ല വ​ട്ട​മ​ല​പ്പ​ടി രാ​ജേ​ഷ് ഭ​വ​ന​ത്തി​ൽ രാ​മ​ച​ന്ദ്ര​നെ (64) ആണ് പൊലീസ് പിടികൂടിയത്

അ​ടൂ​ർ: എ​ട്ടു​വ​യ​സ്സു​കാ​രി​യോ​ട്​ ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ ​കേ​സി​ൽ 64കാരൻ അറസ്റ്റിൽ. അ​ടൂ​ർ ഏ​റ​ത്ത് തൂ​വ​യൂ​ർ മ​ണ​ക്കാ​ല വ​ട്ട​മ​ല​പ്പ​ടി രാ​ജേ​ഷ് ഭ​വ​ന​ത്തി​ൽ രാ​മ​ച​ന്ദ്ര​നെ (64) ആണ് പൊലീസ് പിടികൂടിയത്. അ​ടൂ​ർ പൊ​ലീ​സ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read Also : നാല് വർഷത്തിനിടെ ഇന്ത്യയിൽ തീവ്രവാദ ഫണ്ടിംഗിനായി ദാവൂദ് ഇബ്രാഹിം അയച്ചത് 13 കോടി രൂപ: ഡി കമ്പനി സജീവമാണെന്ന് എൻഐഎ

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് കേസിനാസ്പദമായ സം​ഭ​വം. സ്ത്രീ​ക​ൾ​ക്ക് മാ​ന​ഹാ​നി ഉ​ണ്ടാ​ക്കി​യ​തി​ന് ഈ​ വ​ർ​ഷം അ​ടൂ​ർ സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്ര​തി​യാ​ണ് ഇയാൾ. പോക്സോ നിയമപ്രകാരം ആണ് ഇയാൾക്കെതിരെ കേസെടുത്തത്.

ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​ഡി. പ്ര​ജീ​ഷ്, സി.​പി.​ഒ​മാ​രാ​യ റോ​ബി, ശ്രീ​ജി​ത്, അ​രു​ൺ ലാ​ൽ, അ​നൂ​പ എ​ന്നി​വ​രാ​ണ് കേ​സ്​ അ​ന്വേ​ഷി​ച്ച​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button