വിദ്യാഭ്യാസ രംഗത്ത് ഉന്നമനം ലക്ഷ്യമിട്ട് വിഐടി- എപി സർവകലാശാല. വിവിധ വിഷയങ്ങളിൽ നേട്ടം കൈവരിക്കുന്നതിന്റെ ഭാഗമായി ഐകെപി നോളജ് പാർക്ക്, പ്ലൂറൽ ടെക്നോളജി എന്നിവയുമായാണ് ധാരണാ പത്രത്തിൽ ഏർപ്പെട്ടിരിക്കുന്നത്. വിഐടി- എപി വൈസ് ചാൻസിലർ ഡോ. എസ്.വി കോട്ടറെഡ്ഡി, ഐകെപി ചെയർമാൻ ഡോ. ദീപൻവിത ചാതോപാദ്ധ്യായ, പ്ലൂറൽ ടെക്നോളജി സിഇഒ സുനിൽ സൗരവ് എന്നിവരുമായാണ് ധാരണാ പത്രം ഒപ്പുവെച്ചത്.
എകെപിയുമായുള്ള സഹകരണത്തിലൂടെ സ്റ്റാർട്ടപ്പുകളുടെ പ്രോത്സാഹനം, ഇന്റലക്ച്വൽ പ്രോപ്പർട്ടി വാണിജ്യവൽക്കരണം, പ്രവർത്തനം മെച്ചപ്പെടുത്തൽ, ഇൻകുബേഷൻ ഫണ്ടിംഗ് എന്നിവയാണ് ലക്ഷ്യമിടുന്നത്. അതേസമയം, പ്ലൂറൽ ടെക്നോളജിയുമായി മെക്കാനിക്കൽ പരിശീലനം, തൊഴിലവസരം ഒരുക്കൽ തുടങ്ങിയ വിഷയങ്ങളിൽ മികച്ച നേട്ടം കൈവരിക്കാനാണ് പദ്ധതി.
Also Read: സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
Post Your Comments