Latest NewsNewsIndia

വടിവാളുമായി സ്കൂളിൽ: പ്രധാനാധ്യാപകനെതിരെ നടപടിയുമായി അധികൃതര്‍

ഇദ്ദേഹത്തെ വിദ്യാഭ്യാസ വകുപ്പ് സസ്പന്‍ഡ് ചെയ്തു

കച്ചാര്‍: വടിവാളുമായി സ്കൂളിലെത്തിയ പ്രധാനാധ്യാപകനെതിരെ നടപടി. അസമിലെ കച്ചാര്‍ ജില്ലയിലെ ഒരു എല്‍പി സ്കൂളിലെ പ്രധാനാധ്യാപകനാണ് വടിവാള്‍ വീശി സ്കൂളിലെത്തിയത്. 11 വര്‍ഷമായി രാധാമാധവ് ബുനിയാടി സ്കൂളിലെ അധ്യാപകനായ 38കാരൻ ധൃതിമേധ ദാസാണ് കഴിഞ്ഞ ദിവസം വടിവാളുമായി സ്കൂളിൽ എത്തിയത്. സ്കൂളില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.

read also: വിപണി കീഴടക്കാൻ നോക്കിയ 2780 ഫ്ലിപ് പുറത്തിറക്കി, വിലയും സവിശേഷതയും അറിയാം

ഇദ്ദേഹത്തെ വിദ്യാഭ്യാസ വകുപ്പ് സസ്പന്‍ഡ് ചെയ്തു. ചില അധ്യാപകരുടെ ഉത്തരവാദിത്തമില്ലായ്‌മയില്‍ താന്‍ അസ്വസ്ഥനായിരുന്നു എന്നും അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് വടിവാള്‍ കൊണ്ടുവന്നതെന്നും ഇയാള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button