ErnakulamLatest NewsKeralaJobs & VacanciesNattuvarthaNewsCareerEducation & Career

കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ സ്ഥിരം ഒഴിവുകൾ: വിശദവിവരങ്ങൾ

കൊച്ചി: എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിലെ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്‌ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 18.11.2022 ന് മുൻപായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

അസിസ്റ്റന്റ് എഞ്ചിനീയർ ( പെയിന്റിങ്ങ് ) -1 ഒഴിവ് (എസ്.സി – 1)
പ്രായപരിധി 11.11.2022 ന് 18-50
ശമ്പളം 28,000 – 110000.
യോഗ്യത – കെമിസ്ട്രിയിലെ ബിരുദം അല്ലെങ്കിൽ ഏതെങ്കിലും എഞ്ചിനീയറിംഗ് ബ്രാഞ്ചിലുള്ള മൂന്ന് വർഷത്തെ ഡിപ്ലോമയും, NACE or FROSO ലെവൽ 1 ഇൻസ്‌പെക്ടർ യോഗ്യതയും കപ്പൽ നിർമ്മാണ ശാലയിൽ നിന്നോ, വലിയ എഞ്ചിനീയറിംഗ് കമ്പനികളിൽ നിന്നോ പെയിന്റിംഗ് ജോലിയിൽ നേടിയിട്ടുള്ള 7 വർഷത്തെ പ്രവർത്തി പരിചയം. അല്ലെങ്കിൽ പെയിന്റർ ട്രേഡിലെ ഐ.റ്റി.ഐ (എൻ.റ്റി.സി) & എൻ.എ.സിയും കപ്പൽ നിർമ്മാണ ശാലയിൽ നിന്നോ, വലിയ എന്ഞ്ചിനീയറിംഗ് കമ്പനികളിൽ നിന്നോ പെയിന്റിംഗ് ജോലിയിൽ നേടിയിട്ടുള്ള 22 വർഷത്തെ പ്രവർത്തി പരിചയം.

സാനിയ മിര്‍സയും ഷൂഹൈബ് മാലികും വേര്‍പിരിയുന്നു? അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ട് സാനിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

അസിസ്റ്റന്റ് എഞ്ചിനീയർ (വെൽഡിങ്) -2 ഒഴിവുകൾ (എസ്.സി 02)
പ്രായപരിധി 11.11.2022 ന് 18-50
ശമ്പളം – 28000- 100000.
യോഗ്യത – മൂന്ന് വർഷത്തെ മെക്കാനിക്കൽ എഞ്ചിനീയറിംഗിലെ ഡിപ്ലോമയും (വിമുക്തഭടൻ തത്തുല്യ യോഗ്യത), കപ്പൽ നിർമ്മാണ ശാലയിൽ നിന്നോ, വലിയ എഞ്ചിനീയറിംഗ് കമ്പനികളിൽ നിന്നോ വെൽഡിങ് ജോലിയിൽ നേടിയിട്ടുള്ള 7 വർഷത്തെ പ്രവർത്തി പരിചയത്തിൽ 2 വർഷം സൂപ്പർവൈസറി ഗ്രേഡിലുള്ളതും അല്ലെങ്കിൽ വെൽഡർ ട്രേഡിൽ ഐ.റ്റി.ഐ (എൻ.റ്റി.സി) & എൻ.എ.സിയും കപ്പൽ നിർമ്മാണ ശാലയിൽ നിന്നോ, വലിയ എന്ഞ്ചിനീയറിംഗ് കമ്പനികളില് നിന്നോ നേടിയിട്ടുള്ള 22 വർഷക്കലത്തെ പ്രവർത്തി പരിചയം.

അസിസ്റ്റന്റ് എഞ്ചിനീയർ ( സ്ട്രക്ച്ചറൽ) – 01 ഒഴിവ് ( എസ്.സി- 01)

പ്രായപരിധി 11.11.2022 ന് 18-50
ശമ്പളം – 28000- 100000.
യോഗ്യത- മൂന്ന് വർഷത്തെ മെക്കാനിക്കൽ എൻഞ്ചിനീയറിംഗിലെ ഡിപ്ലോമയും (വിമുക്തഭടൻ തത്തുല്യ യോഗ്യത), കപ്പൽ നിർമ്മാണ ശാലയിൽ നിന്നോ വലിയ എഞ്ചിനീയറിംഗ് കമ്പനികളിൽ നിന്നോ സ്ട്രക്ച്ചറൽ ഫിറ്റിങ്സ് ജോലിയിൽ നേടിയിട്ടുള്ള 7 വർഷത്തെ പ്രവർത്തി പരിചയത്തിൽ 2 വർഷം സൂപ്പർവൈസറി ഗ്രേഡിലുള്ളതും അല്ലെങ്കിൽ ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിലെ ഐ.റ്റി.ഐ (എൻ.റ്റി.സി) & എൻ.എ.സിയും കപ്പൽ നിർമ്മാണ ശാലയിൽ നിന്നോ, വലിയ എഞ്ചിനീയറിംഗ് കമ്പനികളിൽ നിന്നോ നേടിയിട്ടുള്ള 22 വർഷത്തെ പ്രവർത്തി പരിചയം.

‘അമിത് ഷായുടെ വീട്ടിൽ റെയ്ഡ് നടത്തിയാൽ കോടിക്കണക്കിന് രൂപ തിരിച്ചു പിടിക്കാം’: ആം ആദ്മി വക്താവ്

ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഇലട്രിക്കൽ) – 01 ഒഴിവ് (എസ്.ടി- 01)
ശമ്പളം 28,000 – 110000
പ്രായപരിധി 11.11.2022 ന് 18-40,
നിയമാനുസൃത വയസ്സിളവ് ബാധകമായിരിക്കും.
യോഗ്യത – മൂന്ന് വർഷത്തെ ഇലക്ട്രിക്കൽ എൻഞ്ചിനീയറിംഗിലെ ഡിപ്ലോമയും കപ്പൽ നിർമ്മാണ ശാലയിൽ നിന്നോ, വലിയ എഞ്ചിനീയറിംഗ് കമ്പനികളിൽ നിന്നോ ഇൻസ്റ്റാളേഷൻ ആൻഡ് കമ്മീഷനിങ് ഓഫ് ഇലക്ട്രിക്കൽ സിസ്റ്റംസ് ജോലിയിൽ നേടിയിട്ടുള്ള 4 വർഷത്തെ പ്രവർത്തി പരിചയം.

വെൽഡർ കം ഫിറ്റർ ( പ്ലംബർ) – 1 ( എസ്.ടി – 01)

ശമ്പളം 22500 – 73750
പ്രായപരിധി 11.11.2022 ന് 18-40, വിമുക്ത ഭടന്മാർക്കും ഭിന്നശേഷിക്കാർക്കും
നിയമാനുസൃത വയസ്സിളവ് ബാധകമായിരിക്കും.
യോഗ്യത – എസ്.എസ്.എൽ.സിയും ,പ്ലംബർ പൈപ്പ് ഫിറ്റർ ട്രേഡിലെ ഐ.റ്റി.ഐ (എൻ.റ്റി.സി) & എൻ.എ.സിയും കപ്പൽ നിർമ്മാണ ശാലയിൽ നിന്നോ, വലിയ എഞ്ചിനീയറിംഗ് കമ്പനികളിൽ നിന്നോ നേടിയിട്ടുള്ള 5 വർഷത്തെ പ്രവർത്തി പരിചയം.

മുന്നാക്ക സംവരണം സുപ്രീംകോടതി വിധി ദുഃഖകരമെന്ന് വെള്ളാപ്പള്ളി നടേശൻ

ഫിറ്റർ ( ഇലട്രിക്കൽ) – (എസ്.ടി 01)
ശമ്പളം 22500 – 73750
പ്രായപരിധി 11.11.2022 ന് 18-40, വിമുക്ത ഭടന്മാർക്കും ഭിന്നശേഷിക്കാർക്കും
നിയമാനുസൃത വയസ്സിളവ് ബാധകമായിരിക്കും.
യോഗ്യത – എസ്.എസ്.എൽ.സിയും, ഇലക്ട്രിഷ്യൻ ട്രേഡിലെ ഐ.റ്റി.ഐ (എൻ.റ്റി.സി) & എൻ.എ.സിയും കപ്പൽ നിർമ്മാണ ശാലയിൽ നിന്നോ, വലിയ എൻഞ്ചിനീയറിംഗ് കമ്പനികളിൽ നിന്നോ നേടിയിട്ടുള്ള 5 വർഷത്തെ പ്രവർത്തി പരിചയം.

ഷിപ്പ് റൈറ്റ് വുഡ് (എസ്.ടി -01)
ശമ്പളം – 22500- 73750
പ്രായപരിധി 11.11.2022 ന് 18-40, വിമുക്ത ഭടന്മാർക്കും ഭിന്നശേഷിക്കാർക്കും
നിയമാനുസൃത വയസ്സിളവ് ബാധകമായിരിക്കും.
യോഗ്യത – എസ്.എസ്.എൽ.സിയും, ഷിപ്പ് റൈറ്റ് വുഡ്/ കാർപെന്റർ ട്രേഡിലെ ഐ.റ്റി.ഐ (എൻ.റ്റി.സി) & എൻ.എ. സിയും കപ്പൽ നിർമ്മാണ ശാലയിൽ നിന്നോ, വലിയ എഞ്ചിനീയറിംഗ് കമ്പനികളിൽ നിന്നോ കാർപെന്ററി ജോലിയിൽ നേടിയിട്ടുള്ള 5 വർഷത്തെ പ്രവർത്തി പരിചയം.
കൂടുതൽ വിവരങ്ങൾക്ക് 0484 2422458

shortlink

Related Articles

Post Your Comments

Related Articles


Back to top button