സോള്‍: ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയിലേക്ക് മിസൈല്‍ പരീക്ഷണം നടത്തിയത് അമേരിക്കയെയും ദക്ഷിണ കൊറിയയെയും നിഷ്‌കരുണം ആക്രമിക്കാനുള്ള പരിശീലനമായിരുന്നെന്ന് ഉത്തര കൊറിയന്‍ സൈന്യം.
Read Also: അല്ല ശൈലജ ടീച്ചറേ, ഇങ്ങയൊക്കെ എഴുതാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു: ബെന്യാമിൻ
മിസൈല്‍ പരീക്ഷണങ്ങള്‍ വിജയമാണെന്ന് വ്യക്തമാക്കി നടത്തിയ പ്രസ്താവനയിലാണ് ഉത്തരകൊറിയ ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ദക്ഷിണ കൊറിയന്‍ അതിര്‍ത്തി ലക്ഷ്യമാക്കി ഉത്തര കൊറിയ ഇരുപത്തിയഞ്ചോളം മിസൈലുകള്‍ തൊടുത്തുവിട്ടത്. ദക്ഷിണ കൊറിയ-അമേരിക്ക സംയുക്ത സൈനിക അഭ്യാസത്തിന് പിന്നാലെയായിരുന്നു ആക്രമണം. സൈനിക അഭ്യാസത്തിന് മറുപടി നല്‍കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഉത്തര കൊറിയന്‍ സൈന്യം അവകാശപ്പെടുന്നു.
ശത്രുവിന്റെ വ്യോമതാവളങ്ങള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചതെന്നും ഉത്തരകൊറിയ അവകാശപ്പെട്ടു. വ്യത്യസ്ത ഉയരങ്ങളിലും ദൂരങ്ങളിലുമായി ശത്രുവിമാനമങ്ങളെ തകര്‍ക്കാന്‍ കെല്‍പ്പുള്ള ഭൗമ-ആകാശ മിസൈലുകളും പരീക്ഷിച്ചവയുടെ കൂട്ടത്തിലുണ്ട്.
Post Your Comments