Latest NewsNewsTechnology

വിപണി കീഴടക്കാൻ നോക്കിയ 2780 ഫ്ലിപ് പുറത്തിറക്കി, വിലയും സവിശേഷതയും അറിയാം

അകത്ത് 2.7 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും, പുറത്ത് 1.77 ഇഞ്ച് ഡിസ്പ്ലേയുമാണ് നൽകിയിട്ടുള്ളത്

നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു. നോക്കിയയുടെ ഏറ്റവും പുതിയ മോഡലായ നോക്കിയ 2780 ഫ്ലിപ് ഫോണാണ് പുറത്തിറക്കിയത്. മറ്റ് ഫീച്ചർ ഫോണുകളിൽ നിന്നും വേറിട്ട ഡിസൈനിലാണ് ഈ ഫോണുകളുടെ രൂപകൽപ്പന. സവിശേഷതകൾ പരിചയപ്പെടാം.

അകത്ത് 2.7 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും, പുറത്ത് 1.77 ഇഞ്ച് ഡിസ്പ്ലേയുമാണ് നൽകിയിട്ടുള്ളത്. ക്വാൽക്കം 215 പ്രോസസറില്‍ പ്രവർത്തിക്കുന്ന ഈ ഫീച്ചർ ഫോണിൽ എഫ്എം റേഡിയോ, വൈ-ഫൈ 802.11 ബി/ജി/എൻ ഉൾപ്പെടെയുള്ള കണക്ടിവിറ്റി ഓപ്ഷനുകൾ ലഭ്യമാണ്.

Also Read: 2022ലെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ എട്ടിന്

5 മെഗാപിക്സൽ ക്യാമറയും എൽഇഡി ഫ്ലാഷും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും നീല, ചുവപ്പ് കളർ വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക. നവംബർ 17 മുതലാണ് വിൽപ്പന ആരംഭിക്കുന്നത്. നോക്കിയ 2780 ഫ്ലിപ്പിന്റെ വില 90 ഡോളറാണ് (ഏകദേശം 7,450 രൂപ).

shortlink

Related Articles

Post Your Comments

Related Articles


Back to top button