പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ പാത സ്വീകരിക്കാനൊരുങ്ങി ടെക് ഭീമനായ മെറ്റ. റിപ്പോർട്ടുകൾ പ്രകാരം, ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് മെറ്റ പദ്ധതിയിടുന്നത്. ഏകദേശം ആയിരക്കണക്കിന് ജീവനക്കാരെയാണ് മെറ്റയുടെ പിരിച്ചുവിടൽ നീക്കം ബാധിക്കാൻ സാധ്യത. അതേസമയം, പിരിച്ചുവിടുന്നുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രതികരണങ്ങൾ മെറ്റ നടത്തിയിട്ടില്ല.
കമ്പനിയുടെ 18 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്. ആഗോളതലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധി മെറ്റയുടെ പ്രവർത്തനത്തെയും ഗണ്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ നീക്കം.
Also Read: മൊബൈൽ എഡീഷൻ പ്ലാനുമായി ആമസോൺ പ്രൈം വീഡിയോ, കൂടുതൽ വിവരങ്ങൾ അറിയാം
ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃ കമ്പനിയാണ് മെറ്റ. ഈ രണ്ടു പ്ലാറ്റ്ഫോമുകളിലുമായി ഏകദേശം 87,000 പേരാണ് ജോലി ചെയ്യുന്നത്. രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും മെറ്റയുടെ വരുമാനം കുത്തനെ കുറഞ്ഞിരുന്നു. മൂന്നാം പാദത്തിൽ മാത്രം വരുമാനത്തിൽ നാല് ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
Post Your Comments