KeralaLatest NewsNews

സഖാക്കൾക്കൊരു ജോലി: കത്ത് എഴുതിയത് ഞാനാണ്, ഞങ്ങൾ ചെയ്യുന്ന ഇത്തരം നന്മകളേയും കൂടി നിങ്ങൾ കാണണമെന്ന് ഡി.ആർ അനിൽ

തിരുവനന്തപുരം: കോർപ്പറേഷനിലെ താൽക്കാലിക ഒഴിവിലേക്ക് കുടുംബശ്രീയിലെ അംഗങ്ങളെ ആവശ്യമുണ്ടെന്ന് അവവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ നിന്ന് സി.പി.എം. ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് താൻ എഴുതിയതാണ് എന്ന് സമ്മതിച്ച് നഗരസഭ പാർലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആർ. അനിൽ. കത്ത് എഴുതിയത് താനാണെങ്കിലും അത് ശരിയാണെന്ന് തോന്നിയില്ലെന്നും, അതിനാൽ കത്ത് അയച്ചില്ലെന്നുമാണ് അനിൽ മാധ്യമങ്ങളോട് പറഞ്ഞത്.

‘പാർലമെന്റ് പാർട്ടി സെക്രട്ടറി എന്ന നിലയിൽ പാർട്ടി സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടി, ഒരു സഹായം കിട്ടുമോ എന്നറിയാൻ വേണ്ടിയിട്ടാണ് ചെയ്തത്. എന്നാൽ കത്ത് എഴുതിയപ്പോൾ തന്നെ അത് ശരിയല്ല എന്ന് എനിക്ക് തോന്നിയതാണ്. കത്ത് കൊടുത്തില്ല. പിൻവാതിൽ നിയമനമൊന്നും നടക്കുന്നില്ല. പത്രത്തിൽ കൊടുക്കും, നല്ല പാനൽ വെച്ചു കൊണ്ട് അഭിമുഖം നടത്തും. സ്വതന്ത്ര ഏജൻസിയായ കുടുംബശ്രീക്ക് സഹായം കൊടുക്കണം എന്ന നിലയിലാണ് കത്തെഴുതിയത്. എസ്.ഐ.ടി. ആശുപത്രി സംബന്ധിച്ച് അവിടെ വലിയ ദുരിതാവസ്ഥയിലാണ്. അത് അടിയന്തരമായി തുറക്കേണ്ടത് അത്യാവശ്യമാണ്. അതിന് വേണ്ടിയുള്ള പ്രവർത്തനമാണ്.

ഞങ്ങൾ ചെയ്യുന്ന ഇത്തരം വികസനകാര്യങ്ങളേയും നന്മകളേയും കൂടി നിങ്ങൾ മുൻനിർത്തി കാര്യങ്ങൾ പറയണം. ആശുപത്രിയുടെ വികസനങ്ങളെ സംബന്ധിച്ചും ആശുപത്രിയുടെ ആവശ്യങ്ങളെ സംബന്ധിച്ചും മന്ത്രിമാർക്കെല്ലാം അപേക്ഷകളും മറ്റു കാര്യങ്ങളും നിവേദനങ്ങളും കൊടുക്കാറുണ്ട്. ഇപ്പോൾ തന്നെ സർക്കാർ 717 കോടിയുടെ വികസനം നടത്തുന്നുണ്ട്. നിരവധി വികസനങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. മേയർ എഴുതിയ കത്തിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. അതിന്റെ നിജസ്ഥിതി വരുമ്പോൾ കാണാം. യഥാർത്ഥ കാര്യം എന്താണെന്ന് വീണ്ടും കാണുമ്പോൾ പറയാം’, അനിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button