CinemaLatest NewsNewsIndiaEntertainmentMovie Gossips

‘കാന്താര’ രണ്ടാം ഭാഗം?: വെളിപ്പെടുത്തലുമായി റിഷഭ് ഷെട്ടി

ബംഗളൂരു: റിഷബ് ഷെട്ടി നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം കാന്താര മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം വൻ വിജയമായതിന് പിന്നാലെ ഇതിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമായിരുന്നു. ‘കാന്താര’യുടെ രണ്ടാം ഭാഗത്തെ കുറിച്ച് റിഷഭ് ഷെട്ടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഇപ്പോള്‍ തന്റെ മനസ് ശൂന്യമാണെന്നും തനിയ്ക്ക് രണ്ട് മാസത്തെ ഇടവേള അനിവാര്യമാണെന്നും റിഷഭ് ഷെട്ടിയുടെ പ്രതികരിച്ചു. പുതിയൊരു തുടക്കമാണ് ഇനി വേണ്ടതെന്നും റിഷഭ് കൂട്ടിച്ചേർത്തു.

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി , സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത: ജാഗ്രതാ നിര്‍ദ്ദേശം

‘കാന്താരയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമോ എന്ന് പറയാറായിട്ടില്ല. ഇപ്പോഴും കാന്താരയുടെ പ്രൊമോഷന്‍ നടക്കുകയാണ്. അതിനാല്‍ ‘കാന്താര’യെ കുറിച്ച് മാത്രമേ ഇപ്പോള്‍ പറയാനാകൂ,’ റിഷഭ് ഷെട്ടി വ്യക്തമാക്കി.

ഹോംബാലെ ഫിലിംസ് നിര്‍മ്മിച്ച് റിഷബ് ഷെട്ടി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ചിത്രം ചരിത്ര വിജയമാണ് നേടുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം മലയാളത്തില്‍ തിയേറ്ററുകളിലേയ്ക്ക് എത്തിച്ചത്.

shortlink

Related Articles

Post Your Comments


Back to top button