KeralaLatest NewsNews

കേരളത്തില്‍ ഹിജാബ് കത്തിച്ച് യുവതികള്‍ നടത്തിയ പ്രതിഷേധം: സോ കോള്‍ഡ് ലിബറലുകള്‍ക്ക് മൗനമെന്ന് ബിജെപി

കേരളത്തില്‍ ഹിജാബ് കത്തിച്ച് യുവതികള്‍ നടത്തിയ പ്രതിഷേധം ഇന്ത്യയില്‍ ആദ്യത്തേത്

 

കോഴിക്കോട് : സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യയില്‍ ആദ്യമായി നടന്ന പ്രതിഷേധത്തെക്കുറിച്ച് ഈ നാട്ടിലെ സോ കോള്‍ഡ് ലിബറലുകള്‍ക്ക് മൗനമാണെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു.

Read Also: ‘പറക്കും തളിക’ മോ‍ഡൽ കല്യാണ ഓട്ടം: കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

‘കേരളത്തിലെ മതേതരവാദികളും സാംസ്‌കാരിക
നായകന്‍മാരും എവിടെയാണ്? പുരോഗമന വാദത്തിനായി ചിത്രം വരയ്ക്കുകയും മെഴുകുതിരികള്‍ കത്തിക്കുകയും സാഹിത്യ സപര്യകളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന മഹാന്മാരെല്ലാം എവിടെയാണ് പോയത്? ലോകം മുഴുവനും ഹിജാബിനെതിരായി വലിയ പ്രക്ഷോഭമാണ് നടക്കുന്നത്. അതിന്റെ ഭാഗമായി കോഴിക്കോടും ഒരു കൂട്ടം വനിതകള്‍ ഹിജാബ് കത്തിച്ച് പ്രതിഷേധമറിയിച്ചപ്പോള്‍ മതേതരവാദികള്‍ക്ക് മിണ്ടാന്‍ ഒന്നുമുണ്ടായില്ല’, സുരേന്ദ്രന്‍ പറഞ്ഞു.

‘ഹിജാബ് വിഷയത്തില്‍ പുരോഗമനപരമായ നിലപാടുമായി മുന്നോട്ടുപോകുമ്പോള്‍ മതേതരവാദികള്‍ എന്ന് പറയുന്നവരും അര്‍ബന്‍ നക്സലുകളും ചേര്‍ന്ന് പിന്നില്‍ നിന്ന് കുത്തുകയാണ്. വലിയ പുരോഗമന പ്രസംഗങ്ങള്‍ നടത്തുന്നവര്‍ ഹിജാബ് വിഷയം വരുമ്പോള്‍ പിന്തിരിപ്പന്‍ മൂരാച്ചി സമീപനമാണ് സ്വീകരിക്കുന്നത്’, സുരേന്ദ്രന്‍ പറഞ്ഞു.

ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഞായറാഴ്ചയായിരുന്നു കോഴിക്കോട് ടൗണ്‍ഹാള്‍ പരിസരത്ത് മുസ്ലീം യുവതികള്‍ ഹിജാബ് കത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button