സിഡ്‌നി: ടി20 ലോകകപ്പ് സൂപ്പർ 12 മത്സരങ്ങള്‍ക്കുമൊടുവില്‍ സെമി ഫൈനൽ മത്സരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നവംബര്‍ ഒമ്പതിന് നടക്കുന്ന ആദ്യ സെമിയില്‍ ന്യൂസിലന്‍ഡ്, പാകിസ്ഥാനെയും രണ്ടാം സെമിയിൽ ഇന്ത്യ, ഇംഗ്ലണ്ടിനെ നേരിടും. സൂപ്പർ 12ലെ അവസാന മത്സരത്തിൽ സിംബാബ്‌വെക്കെതിരെ 71 റണ്‍സിന്റെ കൂറ്റന്‍ ജയത്തോടെയാണ് ഇന്ത്യ സെമി ഫൈനല്‍ പോരാട്ടത്തിന് തയ്യാറെടുക്കുന്നത്.
എന്നാൽ, സിംബാബ്‌വെ ബാറ്റ് ചെയ്യുന്നതിനിടെ മെല്‍ബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഒരു സംഭവം അരങ്ങേറി. ഗ്യാലറിയിലുണ്ടായിരുന്ന ഇന്ത്യന്‍ ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഓടിക്കയറിയതാണ് സംഭവം. കൈയിൽ ഇന്ത്യന്‍ പതാകയുമേന്തി നായകന്‍ രോഹിത് ശര്‍മയുടെ അരികിലേക്കാണ് ആരാധകന്‍ ഓടിയെത്തിയത്. എന്നാല്‍, അതിന് മുമ്പ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അയാളെ കീഴ്‌പ്പെടുത്തുകയും ചെയ്തു.
ഇതിനിടെ ഇന്ത്യയുടെ പതാക നിലത്ത് വീഴുകയും ചെയ്തു. ഉടനെ ഓടിയെത്തിയ രോഹിത് ശർമ സെക്യൂരിറ്റി ഉദ്യോഗസ്ഥനോട് പതാക എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അയാളെ ഒന്നും ചെയ്യരുതെന്നും സെക്യൂരിറ്റിയോട് രോഹിത് ശര്‍മ പറയുന്നുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കാണാം.
Read Also:- തെങ്കാശിയില്‍ കരടിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്, യാത്രക്കാരന്റെ മുഖം കടിച്ചുപറിച്ചു
സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ പാകിസ്ഥാന്‍ സെമിയില്‍ ന്യൂസിലന്‍ഡിനെ നേരിടും. ഒമ്പതിന് ഉച്ചയ്ക്ക് 1.30നാണ് ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍ ആദ്യ സെമി. സിഡ്‌നിയിലാണ് മത്സരം. രണ്ടാം ടി20യില്‍ ഇന്ത്യ, ഇംഗ്ലണ്ടിനേയും നേരിടും. ഉച്ചയ്ക്ക് 1.30ന് അഡ്‌ലെയ്ഡിലാണ് മത്സരം.
Intruder on the ground with an Indiqn flag and looks like @ImRo45 comes up to check on him after security tackles him! #INDvsZIM pic.twitter.com/4soPhPERfB
— Rajdeep Singh Puri (@Rajdeep1494) November 6, 2022
Post Your Comments