ബെയ്ജിങ്:യുക്രെയ്ന് നേരെ റഷ്യ ആണവായുധ പ്രയോഗം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് രംഗത്ത് എത്തി. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യൂറേഷ്യയിലെ ആണവ പ്രതിസന്ധി പരിഹരിക്കാന്‍ ആണവായുധങ്ങള്‍ ഉപയോഗിക്കരുതെന്നും ആണവയുദ്ധങ്ങള്‍ പാടില്ലെന്നും അന്താരാഷ്ട്ര സമൂഹം ഇതിനെ എതിര്‍ക്കണമെന്നും ഷി ജിന്‍പിങ് പറഞ്ഞു.
Read Also:ഇന്ത്യ-സിംബാബ്‌വെ: ടോസ് വീണു, ദിനേശ് കാർത്തിക് പുറത്ത്
യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെയും വ്ളാഡിമിര്‍ പുടിന്റെ ആണവ ഭീഷണിയെയും എതിര്‍ക്കുന്നതായി റഷ്യയുടെ പേര് നേരിട്ട് പരാമര്‍ശിക്കാതെ ഷി ജിന്‍പിങ് പറഞ്ഞു.
സുസ്ഥിരവുമായ യൂറോപില്‍ സുരക്ഷാ ചട്ടക്കൂട് കെട്ടിപ്പടുക്കാന്‍ ജര്‍മനിയും യൂറോപ്യന്‍ യൂണിയനും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇവര്‍ നടത്തുന്ന സമാധാന ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കാന്‍ ചൈന പിന്തുണയ്ക്കും -ഷി പറഞ്ഞു.
ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും ചൈനീസ് പര്യടനം നടത്തിയതിലും ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. യുക്രെയ്ന്‍ യുദ്ധത്തില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനെ എതിര്‍ക്കേണ്ടതിനാലാണ് ചൈനീസ് പര്യടനം നടത്തിയതെന്നും ഈ യുദ്ധത്തില്‍ ആണവായുധങ്ങളൊന്നും ഉപയോഗിക്കരുതെന്ന് ചൈനീസ് പ്രസിഡന്റിനും തനിക്കും പ്രസ്താവിക്കാന്‍ കഴിഞ്ഞതായും ഒലാഫ് ഷോള്‍സ് പറഞ്ഞു.
Post Your Comments