
കണ്ണൂർ: കാറിൽ ചാരി നിന്നതിന്റെ പേരിൽ ആറ് വയസ്സുകാരനെ ചവിട്ടി വീഴ്‌ത്തിയ തലശ്ശേരി സ്വദേശി മുഹമ്മദ് ഷിഹാദിന്റെ ലൈസൻസ് റദ്ദാക്കും. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒയുടേതാണ് പ്രതിയുടെ ലൈസൻസ് റദ്ദാക്കാനുള്ള തീരുമാനം. ഇതുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷിഹാദിന് നോട്ടീസ് നൽകി.
അതേസമയം, സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയോയെന്ന പരിശോധന തുടങ്ങി. വ്യാഴാഴ്ച രാത്രി സംഭവം നടന്നിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാതെ വീട്ടിലേക്ക് പറഞ്ഞു വിട്ടിരുന്നു. ഇതിൽ തലശ്ശേരി പോലീസിന് സംഭവിച്ച വീഴ്ചയാണ് എ.എസ്.പി നിഥിൻ രാജ് അന്വേഷിക്കുക. സ്റ്റേഷൻ ഹൗസ് ഓഫീസർ, എസ്.ഐ അടക്കമുള്ളവരിൽ നിന്ന് മൊഴിയെടുക്കും.
അക്രമത്തിനിരയായ കുട്ടിയിപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. കുട്ടിയെ തൊഴിച്ച മുഹമ്മദ് ഷിഹാദിനെ കോടതി ഇന്നലെ പതിന്നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
Post Your Comments