KeralaLatest News

പാലക്കാട് ശ്രീനിവാസൻ വധക്കേസ്‌ : ഒരു പോപ്പുലർ ഫ്രണ്ട് നേതാവ് കൂടി അറസ്റ്റിൽ

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ ഒരാൾകൂടി അറസ്റ്റിലായി. പോപ്പുലർ ഫ്രണ്ട് നേതാവ്, പാലക്കാട് ചടനാംകുറിശ്ശി സ്വദേശി നൗഷാദാണ് അറസ്റ്റിലായത്. കേസിൽ 36-ാം പ്രതിയാണ് നൗഷാദ്. കേസിൽ ആകെ 45 പ്രതികളാണുള്ളത്. ഇതിൽ 32 പേരാണ് ഇതുവരെ അറസ്റ്റിലായത്. കേസിൽ 37‍-ാം പ്രതിയായിരുന്ന ബഷീർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സമീ‍ര്‍ അലിയും അറസ്റ്റിലായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി അബൂബക്കര്‍ സിദ്ധീഖും ശ്രീനിവാസൻ വധക്കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. കൊലപാതക പ്രേരണ, ഗൂഢാലോചന, പ്രതികളെ സഹായിക്കൽ, അടക്കം കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. 16ന് പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറുപേർ മേലാമുറിയിലെ എസ്കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്.

തുടർന്ന് മൂന്ന് പേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിൻ്റെ അറിവോടെയാണ് കൊലപാതകമെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികള്‍ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button