PalakkadKeralaNattuvarthaLatest NewsNews

ഏ​ഴു വ​യ​സ്സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം : വയോധികന് ആറുവർഷം കഠിന തടവ്

പോ​റ്റ​ശ്ശേ​രി ഇ​രു​പു​റ​ത്തു വീ​ട് ശി​വ​രാ​മ​നെ (74) ആ​ണ് പ​ട്ടാ​മ്പി പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്

പ​ട്ടാ​മ്പി: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഏ​ഴു വ​യ​സ്സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ കേ​സി​ൽ വ​യോ​ധി​ക​ന് ആ​റ്​ വ​ർ​ഷം ക​ഠി​ന ത​ട​വും 75,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. പോ​റ്റ​ശ്ശേ​രി ഇ​രു​പു​റ​ത്തു വീ​ട് ശി​വ​രാ​മ​നെ (74) ആ​ണ് പ​ട്ടാ​മ്പി പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്.

Read Also : കേന്ദ്ര സർക്കാർ സെസ്സായി പിരിക്കുന്ന തുക സംസ്ഥാനങ്ങൾക്ക് നൽകുന്നില്ലെന്ന വിമർശനം അടിസ്ഥാനരഹിതം: നിർമ്മലാ സീതാരാമൻ

2019-ൽ ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. പി​ഴ​ത്തു​ക ഇ​ര​ക്ക് ന​ൽ​കാ​നാണ് ഉത്തരവ്. മ​ങ്ക​ര ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന പ്ര​കാ​ശ​ൻ, ഡി​വൈ.​എ​സ്.​പി​മാ​രാ​യ സാ​ജു എ​ബ്ര​ഹാം, ബാ​ബു കെ. ​തോ​മ​സ് എ​ന്നി​വ​രാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. എ​സ്. നി​ഷ വി​ജ​യ​കു​മാ​ർ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button