![](/wp-content/uploads/2022/11/314378594_495144999306383_5660994778720690159_n-560x416-1-1.jpg)
കോഴിക്കോട്: കുറ്റ്യാടി പഴശ്ശി പൈതൃക സ്ട്രീറ്റിലേക്ക് സഞ്ചാരപാത നിർമ്മിക്കാനായി പദ്ധതി തയ്യാറാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ ഹാർബർ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
ധാരാളം ടൂറിസം സാധ്യതകളുള്ള കുറ്റ്യാടി പഴശ്ശി പൈതൃക സ്ട്രീറ്റ് പദ്ധതി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിക്ക് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ഈ ഭാഗത്തുള്ള പുഴയോരത്ത് സുരക്ഷിതമായ രീതിയിൽ യാത്രാ വഴി നിർമ്മിക്കാനുള്ള പദ്ധതി തയ്യാറാക്കി അംഗീകാരത്തിനായി സമർപ്പിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് എം.എൽ.എ പറഞ്ഞു.
കുറ്റ്യാടി പാലത്തിൽ നിന്നും കുറ്റ്യാടി പാർക്ക് വരെയുള്ള പുഴയോര ഭാഗങ്ങളാണ് ഹാർബർ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചത്.
Post Your Comments