Latest NewsNewsIndia

പ്രണയ ബന്ധത്തിന്റെ പേരില്‍ മകളെ കൊലപ്പെടുത്തി സമൂഹമാധ്യമങ്ങള്‍ വഴി കുറ്റസമ്മതം നടത്തി പിതാവ്

മൂത്ത മകള്‍ കാമുകനൊപ്പം ഓടിപ്പോയി, പത്താം ക്ലാസില്‍ പഠിക്കുന്ന എന്റെ ഇളയ മകളും പ്രണയത്തില്‍: ഞാന്‍ അവളെ കൊന്നുവെന്ന് പിതാവിന്റെ കുറ്റസമ്മതം

വിശാഖപട്ടണം: പ്രണയത്തിന്റെ പേരില്‍ മകളെ കൊലപ്പെടുത്തി സമൂഹമാധ്യമങ്ങള്‍ വഴി കുറ്റസമ്മതം നടത്തി പിതാവ്. ആന്ധ്രയിലെ വിശാഖപട്ടണത്താണ് സംഭവം. ലിഖിത ശ്രീ എന്ന പതിനാറുകാരിയെയാണ് പിതാവ് ആംബുലന്‍സ് ഡ്രൈവറായ റെല്ലിവീഥിയിലെ വരപ്രസാദ് കൊലപ്പെടുത്തിയത്.

Read Also: ഷിഹാബ് ചവിട്ടിയ കുട്ടിയെ വഴിയേ പോയ മറ്റൊരാളും മർദ്ദിച്ചു, തലയ്ക്കിട്ടടിച്ചു: ദാരുണം

യുവാവുമായുള്ള ബന്ധത്തിന്റെ പേരിലാണ് മകളെ കൊലപ്പെടുത്തിയതെന്ന് വരപ്രസാദ് വീഡിയോയില്‍ പറയുന്നു. ‘അവള്‍ക്ക് അതേ പ്രദേശത്ത് താമസിക്കുന്ന ഒരാളുമായി ബന്ധമുണ്ടായിരുന്നു. എന്റെ മൂത്ത മകള്‍ ഇതിനകം കാമുകനൊപ്പം ഓടിപ്പോയിരുന്നു. ഇപ്പോള്‍, പത്താം ക്ലാസില്‍ പഠിക്കുന്ന എന്റെ ഇളയ മകളും പ്രണയത്തിലായിരുന്നു’ -പിതാവ് വീഡിയോയില്‍ പറയുന്നു.

‘അവള്‍ ആവശ്യപ്പെടുന്നതെന്തും ഞാന്‍ അവള്‍ക്ക് നല്‍കി. അവന്‍ അവളുമായി പ്രണയത്തിലായി. അവനുമായി സംസാരിക്കരുതെന്ന് ഞാന്‍ അവള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പക്ഷേ അവള്‍ കേട്ടില്ല. അതുകൊണ്ടാണ് ഞാന്‍ അവളെ കൊന്നത്’ -വീഡിയോയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചുവെന്നും പിതാവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button