Latest NewsNewsIndia

ഡൽഹി മദ്യനയ കേസ്:പിഎയെ ഇഡി അറസ്റ്റ് ചെയ്‌തെന്ന ആരോപണവുമായി സിസോദിയ

ഡല്‍ഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് തന്റെ പേഴ്സണല്‍ അസിസ്റ്റന്റിനെ അറസ്റ്റ് ചെയ്‌തെന്ന ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. മനീഷ് സിസോദിയയുടെ പിഎയുടെ വീട്ടില്‍ ശനിയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മിന്നല്‍ പരിശോധന നടത്തിയിരുന്നു.

‘വ്യാജ എഫ്ഐആര്‍ ഫയല്‍ ചെയ്തുകൊണ്ട് അവര്‍ എന്റെ വീട് റെയ്ഡ് ചെയ്തു. ബാങ്ക് അക്കൗണ്ടുകളും ലോക്കറുകളും പരിശോധിച്ചു. പക്ഷെ, എനിക്കെതിരെ യാതൊന്നും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ല. അതിനാൽ, ഇഡി ഉദ്യോഗസ്ഥര്‍ എന്റെ പിഎയുടെ വീട്ടില്‍ റെയ്ഡ് നടത്തി. അവിടെ നിന്നും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇഡി സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.’ മനീഷ് സിസോദിയ പറഞ്ഞു.

‘ബിജെപിക്കാരെ! തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമോ എന്ന ഭയം നിങ്ങള്‍ക്കുള്ളിലുണ്ട്,’ എന്ന് ബിജെപിയെ കടന്നാക്രമിച്ച് സിസോദിയ കൂട്ടിച്ചേർത്തു.

മരുന്നുകൾക്ക് മുകളിൽ ബാർകോഡ് സംവിധാനം വരുന്നു: 300  ബ്രാൻഡുകളിൽ ബാർ കോഡ് പ്രിന്റ് ചെയ്യാൻ ആവശ്യം 

മനീഷ് സിസോദിയയുടെ വാദത്തെ എതിര്‍ത്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ രംഗത്ത് വന്നു. വിവാദമായ മദ്യനയക്കേസ് കെജ്രിവാളിന് പിന്‍വലിക്കേണ്ടി വന്നതു തന്നെ ബിജെപിയുടെ ആരോപണങ്ങള്‍ സത്യമായിരുന്നു എന്ന് തെളിയിക്കുന്നതാണെന്ന് ഭാട്ടിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button