KeralaLatest NewsNews

കത്ത് അയച്ചിട്ടില്ലെന്ന് മേയർ, സൈബർ സെല്ലിൽ പരാതി നൽകി അന്വേഷിക്കുകയാണ് വേണ്ടതെന്ന് ബി.ജെ.പി 

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ താൽകാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് പട്ടിക ചോദിച്ച് മേയർ ആര്യാ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചെന്ന ആരോപണം തള്ളി മേയര്‍ ആര്യാ രാജേന്ദ്രന്‍. താന്‍ കത്ത് അയച്ചിട്ടില്ലെന്ന് സംഭവത്തില്‍ ആര്യാ രാജേന്ദ്രന്‍ പ്രതികരിച്ചു.

എന്നാൽ അതേസമയം, വിതയത്തില്‍ പ്രതിഷേധം കടുക്കുകയാണ്.

മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമെന്ന് പ്രതിപക്ഷം ആരോപിച്ചു.

കത്തയച്ചെന്ന കാര്യം മേയർ നിഷേധിക്കുകയാണെങ്കിൽ, സൈബർ സെല്ലിൽ പരാതി നൽകി കത്ത് എവിടെ നിന്നാണ് വന്നതെന്ന് അന്വേഷിക്കുകയാണ് വേണ്ടതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് ആവശ്യപ്പെട്ടു. തിരുവനന്തപുരം കോർപറേഷനിൽ പതിറ്റാണ്ടുകളായി സി.പി.എം നേതാക്കളെ തിരുകി കയറ്റുന്നതിന്റെ അവസാന ഉദാഹരണമാണിത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തരമായി സർക്കാർ ഇടപെട്ട് ഈ ഭരണസമിതി പിരിച്ചുവിടണം. ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും വി.വി രാജേഷ് വ്യക്തമാക്കി.

കരാർ നിയമന ലിസ്റ്റ് ചോദിച്ച് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനുള്ള കത്ത് തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് അയച്ചിരിക്കുന്നത്. പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ടത് 295 പേരുടെ നിയമനത്തിന് അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്കാണ് കരാർ നിയമനം. ഈ മാസം ഒന്നിനാണ് മേയർ ആര്യാ രാജേന്ദ്രൻ കത്തയച്ചത്. തസ്തികയും ഒഴിവും സഹിതമുള്ള പട്ടികയും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button