ThiruvananthapuramKeralaNattuvarthaLatest NewsNews

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സില്‍ പരാതി: നിയമനങ്ങള്‍ പരിശോധിക്കണമെന്നും ആവശ്യം

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സില്‍ പരാതി. നഗരസഭ രണ്ടുവര്‍ഷത്തിനിടെ നടത്തിയ താത്കാലിക നിയമനങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കൗണ്‍സിലറായ വിഎ ശ്രീകുമാറാണ് പരാതി നല്‍കിയത്. കരാര്‍ നിയമനത്തിലെ കത്ത് വിവാദത്തെ തുടർന്ന് കോര്‍പ്പറേഷന്‍ ഓഫീസില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരുന്നു. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ചാ പ്രവര്‍ത്തകർ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തി.

പ്രതിഷേധ സമയത്ത് ഓഫീസിലേക്ക് എത്തിയ ഡെപ്യൂട്ടി മേയര്‍ പികെ രാജുവിനെ ഓഫീസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ബിജെപി കൗണ്‍സിലര്‍മാര്‍ തടഞ്ഞു. തന്നെ മര്‍ദ്ദിച്ചെന്നും വസ്ത്രം വലിച്ചു കീറിയെന്നും ഡെപ്യൂട്ടി മേയര്‍ ആരോപിച്ചു. തുടർന്ന്, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡെപ്യൂട്ടി മേയറെ ആശുപത്രിയിലേക്ക് മാറ്റി. മേയറുടെ പേരില്‍ പുറത്തുവന്ന കത്ത് വ്യാജമാണെന്നും ഡെപ്യൂട്ടി മേയർ പ്രതികരിച്ചു.

വീട്ടില്‍ തന്നെ രുചിയേറുന്ന കോളിഫ്‌ളവര്‍ കട്‌ലറ്റ് എളുപ്പത്തില്‍ തയ്യാറാക്കാം

നഗരസഭ ആരോഗ്യവിഭാഗത്തിലെ താത്കാലിക നിയമനത്തിനായി പാര്‍ട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് പുറത്തായതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. 295 ഒഴിവുകളാണുള്ളതെന്നും ഇതിലേക്കുള്ള നിയമനത്തിനായി മുന്‍ഗണനാ പട്ടിക നല്‍കണമെന്നുമായിരുന്നു ആവശ്യം.

ഇതിന് പിന്നാലെ, നഗരസഭയിലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും മരാമത്ത് കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഡിആര്‍ അനില്‍ അയച്ച മറ്റൊരു കത്തും പുറത്തുവന്നു. എസ്എടി ആശുപത്രിയിലെ വിശ്രമകേന്ദ്രത്തിലേക്ക് ഒന്‍പത് പേരെ നിയമിക്കുന്നത് സംബന്ധിച്ച് ഒക്ടോബര്‍ 24ന് ജില്ലാ സെക്രട്ടറിക്ക് അയച്ച കത്താണ് പുറത്തുവന്നത്. യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ പട്ടിക കൈമാറണമെന്നായിരുന്നു കത്തിലെ ആവശ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button