തൃശ്ശൂർ: തൃശ്ശൂരില്‍ ഓടുന്ന ബസിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് പരിക്കേറ്റ വയോധികൻ മരിച്ചു. തൃശ്ശൂർ കുന്ദംകുളം പാറേമ്പാടത്ത് വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കുഞ്ഞുമോനാണ് മരിച്ചത്. 70 വയസായിരുന്നു. അക്കിക്കാവ് സ്വദേശിയായിരുന്നു.
തൃശ്ശൂര്‍ – കുറ്റിപ്പുറം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ നിന്നാണ് കുഞ്ഞുമോൻ തെറിച്ച് വീണത്. ബസിന്റെ വാതിൽ അടയ്ക്കാതിരുന്നതിനാൽ കുഞ്ഞുമോൻ വാഹനത്തിൽ നിന്ന് പുറത്തേക്ക് വീഴുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Post Your Comments