Latest NewsIndiaNews

ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി അബോധാവസ്ഥയിലാക്കിയ ശേഷം അമ്മായിയെ ബലാത്സംഗത്തിനിരയാക്കി 25കാരന്‍

42കാരിയായ യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്

ലക്നൗ: ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധരഹിതയാക്കിയ ശേഷം മാതാവിന്റെ സഹോദര ഭാര്യയെ 25കാരനായ യുവാവ് ബലാത്സംഗം ചെയ്തതായി പരാതി. 42കാരിയായ യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്.

Read Also: കത്ത് അയച്ചിട്ടില്ലെന്ന് മേയർ, സൈബർ സെല്ലിൽ പരാതി നൽകി അന്വേഷിക്കുകയാണ് വേണ്ടതെന്ന് ബി.ജെ.പി 

പീഡനദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്നു. ഉത്തര്‍പ്രദേശിലെ ഗോണ്ട എന്ന സ്ഥലത്തെ ഛാപിയ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

യുവതിയെ ചന്തയില്‍ വിടാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റിയായിരുന്നു പീഡനം. അനന്തരവനെ വിശ്വസിച്ച് വാഹനത്തില്‍ കയറിയ യുവതി, ഇയാള്‍ നല്‍കിയ ചായ കുടിച്ച് ബോധരഹിതയാവുകയായിരുന്നു.

തുടര്‍ന്ന് ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവാവ് 42കാരിയെ ഭീഷണിപ്പെടുത്തി. വിവിധ വകുപ്പുകള്‍ അനുസരിച്ച് യുവാവിനെതിരെ കേസെടുത്തു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button