Latest NewsIndiaNews

അന്ധനാക്കി, കൈകാലുകള്‍ തല്ലിയൊടിച്ചു: യുവാവിനെ ബന്ദിയാക്കിയ ശേഷം ഭിക്ഷാടക സംഘത്തിന് വിറ്റത് 70,000 രൂപയ്ക്ക്, പരാതി

കാണ്‍പൂർ: യുവാവിനെ ബന്ദിയാക്കിയ ശേഷം ഭിക്ഷാടക സംഘത്തിന് വിറ്റതായി പരാതി. സുരേഷ് മാഞ്ചി(30)യെന്ന യുവാവിനെയാണ് പരിചയക്കാരനായ വിജയ് ബന്ദിയാക്കിയ ശേഷം 70000 രൂപയ്ക്ക് വിറ്റത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആറുമാസം മുമ്പാണ് സംഭവം നടന്നത്. സുരേഷ് മാഞ്ചിയുടെ കണ്ണില്‍ രാസവസ്തുക്കള്‍ ഒഴിച്ച് കാഴ്ച ശക്തി നശിപ്പിച്ച പ്രതി ഇയാളുടെ കൈകാലുകള്‍ തല്ലിയൊടിക്കുകയും ചെയ്തു.

ജോലി അന്വേഷിച്ച് നടക്കുന്നതിനിടെ യുപിയിലെ ജാക്കര്‍കാട്ടി പാലത്തിനടിയില്‍ നിന്നാണ് സുരേഷ് മാഞ്ചിയെ പരിചയക്കാരനായ വിജയ് തട്ടിക്കൊണ്ടുപോയത്. പിന്നാലെ, ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി കൈകാലുകള്‍ ഒടിക്കുകയായിരുന്നു. പ്രതി സുരേഷിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സുരേഷിനെ ഡല്‍ഹിയിലെ ഭിക്ഷാടന സംഘത്തിന്റെ തലവനായ രാജിന് 70,000 രൂപയ്ക്ക് വിറ്റു.

നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ മോക്ക് ഡ്രിൽ: 400 ൽ അധികം എൻഎസ്ജി കമാണ്ടോകൾ പങ്കെടുക്കും

അവിടെ വെച്ച് മര്‍ദ്ദനത്തെ തുടര്‍ന്ന് സുരേഷ് മാഞ്ചിയുടെ ആരോഗ്യനില വഷളായതിനാല്‍ രണ്ട് മാസം മുമ്പ് കാണ്‍പൂരിലേക്ക്  തിരിച്ച് അയക്കുകയായിരുന്നു. കാണ്‍പൂരില്‍ തിരിച്ചെത്തിയ സുരേഷ് ഭിക്ഷാടനത്തില്‍ അഭയം പ്രാപിച്ചു. ഇതിനിടെ ഇയാള്‍ കിദ്വായിനഗറില്‍ വെച്ച് ഒരു വഴിയാത്രക്കാരന്റെ സഹായത്തോടെ സഹോദരന്മാരായ രമേശിനെയും പ്രവേഷിനെയും കണ്ടുമുട്ടുകയായിരുന്നു. തുടർന്ന്, നൗബസ്തയിലെ വീട്ടില്‍ തിരിച്ചെത്തി.

സംഭവം അറിഞ്ഞ കൗണ്‍സിലര്‍ പ്രശാന്ത് ശുക്ല നൗബസ്ത പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ സുരേഷിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടു. സംഭവം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടതാണെന്നും പ്രാദേശിക കൗണ്‍സിലര്‍ വ്യക്തമാക്കി. തുടർന്ന് സുരേഷിന്റെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി സൗത്ത് ഡിസിപി പ്രമോദ് കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button