KeralaLatest NewsNews

വിലക്കയറ്റം പിടിച്ചുനിർത്താൻ സംസ്ഥാനം ചെലവഴിച്ചത് 10,000 കോടി രൂപ: സിപിഎം

തിരുവനന്തപുരം: രണ്ടു വർഷത്തിനിടെ വിലക്കയറ്റം പിടിച്ചുനിർത്താൻ സംസ്ഥാനം ചെലവഴിച്ചത് 10,000 കോടി രൂപയെന്ന് സിപിഎം. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനത്തേക്കാളും വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെട്ടുവെന്നും സിപിഎം വ്യക്തമാക്കി.

Read Also: സംഘപരിവാറിന് കുഴലൂത്ത് നടത്തുകയാണ് കെപിസിസി പ്രസിഡന്റ്: കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം

കോവിഡ് കാലത്ത് ഉൾപ്പെടെ 14 തവണ സൗജന്യ ഭക്ഷ്യക്കിറ്റ് നൽകാൻ മാത്രം ചെലവിട്ടത് 5600 കോടി രൂപയാണ്. 13 നിത്യോപയോഗ സാധനങ്ങൾക്ക് 2016ലെ അതേ വിലയാണ് 2022ലും. ഇതിന് വർഷം 400 കോടി ചെലവഴിക്കുന്നു. എഫ്‌സിഐയിൽനിന്ന് അരി വാങ്ങാൻ 1444 കോടിയും നെല്ല് സംഭരണത്തിന് 1604 കോടിയും റേഷൻ കടകൾക്ക് 1338 കോടിയും സഹകരണ ചന്തകൾക്ക് 106 കോടിയും തീരമൈത്രി സൂപ്പർ മാർക്കറ്റുകൾക്ക് 46 ലക്ഷം രൂപയും ചെലവിട്ടുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ജനകീയ ഹോട്ടലും സുഭിക്ഷ ഔട്ട്‌ലറ്റും സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചുനിർത്തുന്നു. പൊതുവിതരണ സംവിധാനത്തിന് 2063 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ അനുവദിച്ചത്. വാതിൽപ്പടി സേവനത്തിലൂടെ മത്സ്യത്തൊഴിലാളി, ആദിവാസി ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് നേരിട്ട് സാധനങ്ങൾ എത്തിക്കുന്നു. കൺസ്യൂമർഫെഡ് സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ച് 1000 നീതി സ്റ്റോർ നടത്തുന്നു. 176 ത്രിവേണി സൂപ്പർമാർക്കറ്റും 47 സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകളും സംസ്ഥാനത്തുണ്ട്. ഉത്സവകാലത്ത് ശരാശരി 1500 ചന്ത നടത്തി. ഭക്ഷ്യ-പലചരക്ക് സാധനങ്ങൾ 20 ശതമാനംവരെ വിലകുറച്ച് നൽകി. സംസ്ഥാനത്ത് 817 മാവേലി സ്റ്റോറാണുള്ളത്. ഇവിടെ 30-50 ശതമാനം വരെയാണ് വിലക്കുറവ്. സപ്ലൈകോയിൽ 32 ഇനങ്ങൾക്ക് സബ്സിഡിയുമുണ്ടെന്നും കണക്കുകൾ ചൂണ്ടിക്കാട്ടിയിട്ടുന്നു.

Read Also: അയൽക്കാരന്റെ വീടിന് മുന്നിൽ നിർത്തിയിരുന്ന കാറിന് തീയിട്ട വൃദ്ധൻ പൊള്ളലേറ്റു ഗുരുതരാവസ്ഥയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button