തിരുവനന്തപുരം: മുസ്ലീംലീഗ് നേതാവ് കെ എം ഷാജി മന്ത്രി വീണാ ജോർജിനെതിരെ നടത്തിയ പരാമർശത്തിൽ പ്രതിഷേധം രേഖപ്പെടുത്തി മന്ത്രി ആർ ബിന്ദു. ഷാജിയും ലീഗും വെറും സാധനങ്ങൾ മാത്രമായാണ് സ്ത്രീകളെ കാണുന്നതെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
രണ്ടാം പ്രാവശ്യവും ജയിച്ച് മന്ത്രിയായി മുന്നോട്ടു പോകുന്ന മിടുക്കിയായ വീണയെ, പല തവണ പരാജയപ്പെട്ട ഷാജി കുശുമ്പുകുത്തുന്നത് കാണുമ്പോൾ സ്വബോധമുള്ളവർക്ക് പ്രതികരിക്കാതിരിക്കാനാവില്ല. ഷാജിയുടെ സ്ത്രീവിരുദ്ധ മനോഭാവത്തേയും സംസ്കാര ശൂന്യതയേയും ശക്തമായി അപലപിക്കുന്നുവെന്നും ബിന്ദു കൂട്ടിച്ചേർത്തു.
Read Also: എന്റെ പാട്ട് ഷാൻ റഹ്മാൻ സ്വന്തം പേരിലാക്കി, ചോദിച്ചപ്പോള്‍ ബ്ളോക് ചെയ്തു: ആരോപണവുമായി യുവ ഗായകൻ
Post Your Comments