News

ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്: ഇസുദന്‍ ഗാധ്‌വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് കമ്മീഷൻ ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. എഎപിയുടെ ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറിയും മുന്‍ മാധ്യമ പ്രവര്‍ത്തകനുമായ ഇസുദന്‍ ഗാധ്‌വിയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളാണ് പ്രഖ്യാപനം നടത്തിയത്.

ജനങ്ങൾക്കിടയിൽ നടത്തിയ ഹിതപരിശോധനയിലൂടെയാണ് ഇസുദന്‍ ഗാധ്‌വിയെ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തതെന്ന് കെജ്രിവാൾ വ്യക്തമാക്കി. ഗുജറാത്തിലെ ഡാങ് ജില്ലയില്‍ വനനശീകരണത്തിലേക്ക് നയിച്ച 150 കോടിയുടെ അഴിമതി തുറന്നുകാട്ടിയ ഇസുദന്‍ ഗാധ്‌വി, ദൂരദര്‍ശനിലൂടെയാണ് മാധ്യമ രംഗത്ത് ശ്രദ്ധ നേടുന്നത്. ഗാധ്‌വിയുടെ അന്വേഷണാത്മക റിപ്പോര്‍ട്ട് കുറ്റവാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെ നടപടിയെടുക്കുന്നതിന് ഇടയാക്കി.

താരന്‍ അകറ്റാന്‍ പരീക്ഷിക്കാം തൈര് കൊണ്ടുള്ള ഹെയര്‍ പാക്കുകള്‍

തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗുജറാത്തില്‍ എഎപി പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ഗുജറാത്തില്‍ എപിയ്ക്ക് അവസരം നൽകിയാൽ ജനങ്ങളെ അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകാമെന്ന് അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

പഞ്ചാബിന് ശേഷം രണ്ട് പതിറ്റാണ്ടിലേറെയായി ബിജെപിയുടെ ശക്തികേന്ദ്രമായ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തും പിടിച്ചടക്കാമെന്ന ആത്മവിശ്വാസത്തിലാണ് പാര്‍ട്ടി. എഎപി 182 ല്‍ 90 മുതല്‍ 95 സീറ്റില്‍ വരെ ജയിക്കുമെന്നും കാര്യങ്ങളുടെ സ്ഥിതി ഈ നിലയിലാണ് തുടരുന്നതെങ്കില്‍ 150 സീറ്റ് വരെ ജയിക്കാന്‍ സാധ്യതയുണ്ടെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button