മലയാളിയുടെ സ്വന്തം നാട്ടുരുചികളില്‍ ഒഴിവാക്കാനാകാത്ത സ്ഥാനമാണ് കറിവേപ്പിലക്ക് ഉള്ളത്. അടുക്കള പറമ്പില്‍ നട്ടു വളര്‍ത്തുന്ന കറിവേപ്പിലയാണ് നാട്ടിന്‍പുറങ്ങളില്‍ പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍ അതിന് സൗകര്യമില്ലാത്ത നഗരപ്രദേശങ്ങളില്‍, പുറത്തു നിന്ന് വാങ്ങുന്ന കറിവേപ്പില മാത്രമാണ് ആശ്രയം.
പലപ്പോഴും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടു വരുന്ന കറിവേപ്പിലയാണ് നമുക്ക് കടകളില്‍ നിന്നും വാങ്ങാന്‍ കിട്ടുക. ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കാന്‍ ഇവയില്‍ കീടനാശിനികള്‍ തളിക്കുന്ന പതിവുണ്ട്. ശരിയായി വൃത്തിയാക്കാതെ ഇവ ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.
കറിവേപ്പിലയിലെ വിഷാംശം കളയാന്‍, ഒരു പാത്രത്തില്‍ ലേശം വെള്ളമെടുത്ത് അല്‍പ്പം മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കി അതില്‍ കറിവേപ്പില മുക്കി വെക്കുക. ഏകദേശം പത്ത് മിനിറ്റെങ്കിലും ഇങ്ങനെ കറിവേപ്പില മുക്കി വെച്ച ശേഷം വെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകുക. ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്.
Post Your Comments