പത്തനംതിട്ട∙ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയില്‍. പത്തനംതിട്ട ഗവ. താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധൻ ഡോക്ടർ ഷാജി മാത്യുവിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ശസ്ത്രക്രിയക്കായി എത്തുന്ന രോഗികളിൽ നിന്ന് കൈക്കൂലി വാങ്ങുന്നെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് നടപടി.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിനായി ഇയാൾ രോഗിയിൽ നിന്നും പണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, രോഗിയുടെ മകന്റെ കയ്യിൽ നിന്ന് 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസിന്റെ പിടിയിലായത്. ഡോക്ടറുടെ കയ്യിൽ നിന്ന് വിജിലൻസ് സംഘം 3,000 രൂപ കണ്ടെടുത്തു.
Post Your Comments