Latest NewsKeralaNews

ആറുവയസുകാരനെ തൊഴിച്ച ശിഹ്ഷാദിനെതിരെ വധശ്രമത്തിന് കേസ്

തലശേരിയില്‍ തിരക്കേറിയ തെരുവില്‍ നോ പാര്‍ക്കിംഗ് ഏരിയയില്‍ ഇയാള്‍ വാഹനം നിര്‍ത്തിയ സമയത്താണ് കുട്ടി ചാരി നിന്നത്

കണ്ണൂര്‍: കാറില്‍ ചാരി നിന്നതിന്റെ പേരില്‍ രാജസ്ഥാന്‍ സ്വദേശിയായ ആറ് വയസുകാരനെ തൊഴിച്ച് തെറിപ്പിച്ച മുഹമ്മദ് ശിഹ്ഷാദിനെതിരെ(20) വധശ്രമത്തിന് പൊലീസ് കേസ് എടുത്തു.
സംഭവം വാര്‍ത്തയായതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തലശേരിയില്‍ തിരക്കേറിയ തെരുവില്‍ നോ പാര്‍ക്കിംഗ് ഏരിയയില്‍ ഇയാള്‍ വാഹനം നിര്‍ത്തിയ സമയത്താണ് കുട്ടി ചാരി നിന്നത്. തുടര്‍ന്നാണ് പ്രകോപിതനായ പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദ് തന്റെ കാറിനടുത്ത് ചാരിനിന്ന കുട്ടിയെ തൊഴിച്ചത്.

Read Also: നിങ്ങള്‍ക്ക് ഒരു എടിഎം കോണ്‍ട്രാക്ടറാകാന്‍ താത്പര്യമുണ്ടോ? പ്രതിമാസം 60,000 മുതല്‍ 70,000 രൂപ വരെ സമ്പാദിക്കാം

വ്യാഴാഴ്ച രാത്രി നടന്ന സംഭവം കഴിഞ്ഞ് പത്ത് മണിക്കൂറോളം കഴിഞ്ഞിട്ടും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഇയാളെ ഇന്ന് രാവിലെയോടെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമുണ്ടായത്.

അതേസമയം രാത്രിയില്‍ സംഭവമുണ്ടായയുടന്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നെന്ന് കുട്ടിയുടെ അമ്മ വ്യക്തമാക്കി. ചവിട്ടേറ്റ് അമ്പരന്ന് നിന്നുപോയ കുട്ടിയെ സംഭവത്തിന് ദൃക്സാക്ഷികളായവരില്‍ ചിലര്‍ ചേര്‍ന്ന് ഉടന്‍ തലശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഒരു അഭിഭാഷകന്‍ സംഭവം തലശേരി പൊലീസിലും അറിയിച്ചു. തുടര്‍ന്ന് ശിഹ്ഷാദിന്റെ കാര്‍ പൊലീസ് രാത്രിയില്‍ കസ്റ്റഡിയിലെടുത്തു. ഇയാളെ രാത്രിയില്‍ പൊലീസ് വിളിച്ചുവരുത്തിയെങ്കിലും ഇന്ന് പ്രശ്നം വാര്‍ത്താപ്രാധാന്യം നേടിയതോടെയാണ് അറസ്റ്റുണ്ടായത്. പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് തലശേരി എ.എസ്പി പി.നിഥിന്‍ രാജ് പ്രതികരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button