IdukkiKeralaNattuvarthaLatest NewsNews

സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം : 27 പേര്‍ക്ക് പരിക്കേറ്റു

കട്ടപ്പനയില്‍ നിന്നും തൊടുപുഴയ്ക്ക് പോയ ഫാൽക്കൺ എന്ന സ്വകാര്യ ബസും എതിർ ദിശയിൽ നിന്നും വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്

ഇടുക്കി: സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 27 പേര്‍ക്ക് പരിക്ക്. കട്ടപ്പനയില്‍ നിന്നും തൊടുപുഴയ്ക്ക് പോയ ഫാൽക്കൺ എന്ന സ്വകാര്യ ബസും എതിർ ദിശയിൽ നിന്നും വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

Read Also : സംഘപരിവാറിന് കുഴലൂത്ത് നടത്തുകയാണ് കെപിസിസി പ്രസിഡന്റ്: കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം

കട്ടപ്പനക്ക് സമീപം വഴവരയിൽ ആണ് സംഭവം. അപകടത്തിൽ പരുക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

കാറിനെ മറികടക്കുന്നതിനിടെ വലത് വശം ചേർന്ന് ലോറിയെത്തിയതാണ് അപകടകാരണം. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button