Latest NewsKeralaIndia

അട്ടിമറിക്കും, വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണം: ഇഡിയുടെ ഹർജിയിൽ സ്വര്‍ണക്കടത്ത് കേസ് ഇന്ന് സുപ്രിംകോടതിയില്‍

സ്വര്‍ണക്കടത്ത് കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയില്‍. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചില്‍ മുപ്പതാമത്തെ ഇനമായാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലം കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട ഹര്‍ജിയിലാണ് ഇ ഡിയുടെ സത്യവാങ്മൂലം.

നിലവില്‍ എറണാകുളത്ത് കോടതിയിലാണ് സ്വര്‍ണക്കടത്ത് കേസുള്ളത്. കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കുകയായിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമുണ്ടെന്നും അതിനാല്‍ ഇനി കേരളത്തില്‍ കേസ് നടത്താനാകില്ലെന്നും ബെംഗളൂരുവിലേക്ക് മാറ്റണമെന്നും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇഡി പറയുന്നു.

കേസിന്റെ മുഴുവൻ നടത്തിപ്പും ബെംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ആവശ്യം. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ഇഡി ആവശ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button