KottayamLatest NewsKeralaNattuvarthaNews

പ​ഞ്ച​റാ​യ ട​യ​ർ മാ​റ്റു​ന്ന​തി​നി​ടെ ജാ​ക്കി തെ​ന്നി വാ​ഹ​നം ദേ​ഹ​ത്തേ​ക്കു വീ​ണ് ഡ്രൈ​വ​ർക്ക് ദാരുണാന്ത്യം

പൊ​ൻ​കു​ന്നം ശാ​ന്തി​ഗ്രാം ക​ട​മ്പ​നാ​ട്ട് അ​ബ്ദു​ൽ ഖാ​ദ​റി​ന്‍റെ മ​ക​ൻ അ​ഫ്സ​ൽ ബാ​ഷ (24) ആ​ണ് മ​രി​ച്ച​ത്

പൊ​ൻ​കു​ന്നം: പ​ഞ്ച​റാ​യ ട​യ​ർ ജാ​ക്കി​വ​ച്ചു​യ​ർ​ത്തി മാ​റ്റു​ന്ന​തി​നി​ടെ ജാ​ക്കി തെ​ന്നി വാ​ഹ​നം ദേ​ഹ​ത്തേ​ക്കു ചെ​രി​ഞ്ഞു​വീ​ണ് ഡ്രൈ​വ​ർ മ​രി​ച്ചു. പൊ​ൻ​കു​ന്നം ശാ​ന്തി​ഗ്രാം ക​ട​മ്പ​നാ​ട്ട് അ​ബ്ദു​ൽ ഖാ​ദ​റി​ന്‍റെ മ​ക​ൻ അ​ഫ്സ​ൽ ബാ​ഷ (24) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 8.30-ന് ​ദേ​ശീ​യ​പാ​ത​യി​ൽ പൊ​ൻ​കു​ന്നം ശാ​ന്തി​പ്പ​ടി​യി​ൽ വൈ​ദ്യു​തി​ഭ​വ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മ​ധു​ര​യി​ൽ നി​ന്ന് പ​ച്ച​ക്ക​റി​യു​മാ​യി പൊ​ൻ​കു​ന്ന​ത്തേ​ക്ക് എ​ത്തി​യ​ പി​ക്ക​പ്പ് വാ​നിന്റെ പ​ഞ്ച​റാ​യ ട​യ​ർ മാ​റു​ന്ന​തി​നിടെയാണ് അപകടം നടന്നത്. വെ​ച്ച ജാ​ക്കി തെ​ന്നി​മാ​റി വാ​ഹ​നം ലോ​ഡ് സ​ഹി​തം അ​ഫ്സ​ലി​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് വീ​ഴുകയായിരുന്നു. വാ​ഹ​നത്തി​ന​ടി​യി​ൽ​പ്പെട്ട അ​ഫ്സ​ലിനെ സ​മീ​പ​ത്തുണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​യെ​ത്തി വാ​ഹ​നം ഉ​യ​ർ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത്.​

Read Also : ജീവനക്കാർക്ക് പുതിയ മുന്നറിയിപ്പുമായി മസ്ക്, 12 മണിക്കൂർ ജോലി ചെയ്യാൻ നിർദ്ദേശം

ഉ​ട​ൻ ത​ന്നെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പൊ​ൻ​കു​ന്നം സ്റ്റാ​ൻഡിലെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി കൂ​ടി​യാ​ണ് അ​ഫ്സ​ൽ. ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന​തി​നൊ​പ്പം രാ​ത്രി പ​ച്ച​ക്ക​റി ലോ​ഡെ​ടു​ക്കാ​ൻ പി​ക്ക​പ്പ് വാ​നു​മാ​യി അ​ഫ്സ​ൽ പോ​കാ​റു​ണ്ടാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്. അ​മ്മ: റം​ല​ത്ത്. സ​ഹോ​ദ​ര​ങ്ങ​ൾ; അ​ഹ​മ്മ​ദ് ഷെ​രീ​ഫ്, സ​ദ്ദാം ഹു​സൈ​ൻ. ക​ബ​റ​ട​ക്കം ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button