Life StyleHealth & Fitness

പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്ന് പറയുന്നതിന് പിന്നില്‍…

ഒരാളുടെ ഏറ്റവും തിരക്കേറിയ സമയമാണ് രാവിലെ. അതിനാല്‍ തന്നെ ഒട്ടുമിക്ക ആളുകളും ഒഴിവാക്കുന്ന ഒന്നാണ് പ്രഭാത ഭക്ഷണം. ഒരു ദിവസത്തെ മികച്ച ആഹാരവും ഒഴിവാക്കാന്‍ പാടില്ലാത്ത ഒന്നുമാണ് പ്രഭാത ഭക്ഷണം. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തുന്നതിന് പ്രഭാത ഭക്ഷണം കൂടിയേ തീരൂ. നമുക്കാവശ്യമുളള ഊര്‍ജത്തിന്റെ 40 ശതമാനവും പ്രഭാതഭക്ഷണത്തില്‍ നിന്നുമാണ് ലഭിക്കുന്നതെന്ന കാര്യം ഭൂരിഭാഗം പേര്‍ക്കുമറിയില്ല.

ഉറങ്ങി എഴുന്നേല്‍ക്കുന്ന ഒരാളുടെ ശരീരം ഉപവാസത്തിന് സമാനമായ അവസ്ഥയിലായിരിക്കും. ശരീരം 8 മുതല്‍ 10 മണിക്കൂര്‍ വരെ ആഹാരം സ്വീകരിക്കാതെ ഇരുന്ന് ഊര്‍ജ്ജത്തിനായി കാത്തിരിക്കുന്ന സമയത്താണ് നമ്മള്‍ പ്രഭാത ഭക്ഷണം കഴിക്കുന്നത്.എന്നാല്‍ ഇത് ഒഴിവാക്കുന്നതിന്റെ ഫലമായി ദേഷ്യം, ഉത്കണ്ഠ എന്നിവ വരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഒപ്പം വിട്ടുമാറാത്ത തലവേദനയും കൂടെ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്.

പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോള്‍ തലച്ചോറിലെ കോശങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം ലഭിക്കാതെ വരുന്നു. അലസതയും മന്ദതയും അനുഭവപ്പെടുകയും പെട്ടെന്നു തളര്‍ന്നു പോവുകയും ചെയ്യും. അതിനാല്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പ്രഭാത ഭക്ഷണമെന്നത്. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ആഹാരമാണ് രാവിലെ കഴിക്കേണ്ടത്. ഇത്തരത്തില്‍ പ്രോട്ടീന്‍ ധാരാളമുള്ള ആഹാരം കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിച്ച് ഊര്‍ജ്ജമുള്ളവരാക്കി മാറ്റാന്‍ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button