Latest NewsNewsIndia

അഴിമതിക്കാര്‍ സമൂഹത്തോട് ഉത്തരം പറയേണ്ടി വരും, അഴിമതി കാണിക്കുന്ന ആളുകളോട് ദയ കാണിക്കരുത്: പ്രധാനമന്ത്രി

ഡല്‍ഹി: എത്ര ശക്തനാണെങ്കിലും അഴിമതി കാണിക്കുന്ന ആളുകളോട് ദയ കാണിക്കരുതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാരന് രാഷ്ട്രീയ അഭയം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ പോലുള്ള ഏജന്‍സികളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാര്‍ സമൂഹത്തോട് ഉത്തരം പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ സംഘടിപ്പിച്ച വിജിലന്‍സ് ബോധവത്കരണ വാരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

‘അഴിമതിക്കാരന്‍ എത്ര ശക്തനായാലും അത് കണക്കാക്കേണ്ടതില്ല. അവരോട് ഒരു വിധത്തിലുമുള്ള ദയയും കാണിക്കുന്നില്ലെന്ന് അന്വേഷണ ഏജന്‍സികളുടെ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. അഴിമതിക്കാരന് രാഷ്ട്രീയ അഭയം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ പോലുള്ള ഏജന്‍സികളുടെ ഉത്തരവാദിത്തമാണ്. അഴിമതിക്കാര്‍ സമൂഹത്തോട് ഉത്തരം പറയേണ്ടി വരും. സത്യസന്ധരെന്ന് സ്വയം അവകാശപ്പെടുന്ന ആളുകള്‍ ഇത്തരം അഴിമതിക്കാരുടെ കൂടെ നിന്ന് ഫോട്ടോയെടുക്കുന്നു. ഇത് സമൂഹത്തിന് നല്ലതല്ല,’ മോദി വ്യക്തമാക്കി.

അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി : ദുരൂഹത

‘അഴിമതിക്കാരായ ആളുകളെ ചിലര്‍ പിന്തുണയ്ക്കുന്നു. അവര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ ഉപദേശിക്കുന്നു. സിവിസി പോലുള്ള ഏജന്‍സികള്‍ അഴിമതിയെ പ്രതിരോധിക്കണം. നാടിന്റെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ കുറ്റബോധത്തോടെ ജീവിക്കേണ്ടതില്ല. രാജ്യത്തെ സാധാരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. സത്യസന്ധമായി മുന്നോട്ടുപോയാല്‍ വിജയം ഉറപ്പാണ്,’ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button