Latest NewsKerala

സംഘർഷം: എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനം

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേയ്ക്ക് അടച്ചിടാന്‍ തീരുമാനം. കെഎസ്‌യു-എസ്‌എഫ്‌ഐ സംഘര്‍ഷത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്കാണ് കോളേജ് അടച്ചിടുകയെന്ന് പ്രിന്‍സിപ്പല്‍ വി.എസ് ജോയി വ്യക്തമാക്കി.

കോളേജിലെ രണ്ട് വിദ്യാര്‍ത്ഥിനികളുടെ പരാതിയെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കോളേജിന് സമീപമുള്ള ജനറല്‍ ആശുപത്രിയ്ക്ക് മുന്‍പിലും സംഘര്‍ഷമുണ്ടായി. പോലീസ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, കോളേജിൽ അടുത്ത ദിവസം സര്‍വകക്ഷി യോഗം വിളിക്കും. സംസ്‌കൃത സര്‍വ്വകലാശാല വിസി ഡോ. എം.വി നാരായണനും ബാലചന്ദ്രന്‍ ചുള്ളിക്കാടിനും നല്‍കാനിരുന്ന സ്വീകരണം തത്കാലം മാറ്റിവെച്ചതായി കോളേജ് സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രസിഡന്റ് സി .സി ജയചന്ദ്രന്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button