തൈര് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. കാൽസ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറയാണ് തൈര്. ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തിയാലുള്ള ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.
മികച്ച പ്രോബയോട്ടിക്കാണ് തൈര്. ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിച്ച്, കുടലിന്റെ പ്രവർത്തനം മെച്ചപ്പെട്ടതാക്കാൻ തൈര് മികച്ച ഓപ്ഷനാണ്. തൈരിൽ അടങ്ങിയിട്ടുള്ള സജീവമായ സംയുക്തങ്ങൾ രോഗമുണ്ടാക്കുന്ന അണുക്കളെ ചെറുക്കുന്നു. ദിവസവും 200 ഗ്രാം തൈര് കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
Also Read: ഗ്രൂപ്പ് കോളിൽ പുതിയ മാറ്റങ്ങളുമായി വാട്സ്ആപ്പ്, പുതിയ സേവനങ്ങളെക്കുറിച്ച് അറിയാം
ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ തൈര് കഴിക്കുന്നത് വളരെ നല്ലതാണ്. കൊഴുപ്പ് ഇല്ലാത്ത തൈര് കൂടുതൽ കഴിക്കുന്ന ആളുകൾക്ക് രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. കൂടാതെ, തൈരിൽ അടങ്ങിയിരിക്കുന്ന പ്രത്യേക പ്രോട്ടീനുകളും പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
Post Your Comments