
ആലപ്പുഴ: എഎം ആരിഫ് എംപിയുടെ വാഹനം അപകടത്തിൽപ്പെട്ടു. ചേർത്തലയില്‍വെച്ചാണ് അപകടമുണ്ടായത്. നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ എംപിയുടെ വാഹനം ഇടിക്കുകയായിരുന്നു. എം.പി ഓടിച്ച കാർ നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അപകട സമയത്ത് എം പി മാത്രമാണ് കാറിലുണ്ടായിരുന്നത്.
എംപിയുടെ കാലിന് പരിക്ക് പറ്റിയിട്ടുണ്ട്. കാറിനുള്ളിൽ കുടുങ്ങിയ എംപിയെ അഗ്നിരക്ഷാ സേന എത്തിയാണ് പുറത്തെടുത്തത്. എംപിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല.
Post Your Comments