ശ്രീനഗർ: 75 വർഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 1.62 കോടി വിനോദസഞ്ചാരികൾ ജമ്മു കശ്മീരിൽ എത്തി. കൊവിഡ് കാലത്ത് ഇവിടേക്ക് സഞ്ചാരികൾ എത്തുന്നത് കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ഇവിടേക്ക് സഞ്ചാരികളുടെ കുതിപ്പാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒന്നരക്കോടിയിലധികം സഞ്ചാരികൾ കാശ്മീരിലെത്തുന്നത്. ഇതിനുമുമ്പ് ഇവിടേക്ക് ശരാശരി 10 ലക്ഷം വിനോദസഞ്ചാരികള്‍ മാത്രമാണ് എത്തിയിരുന്നത്.
കഴിഞ്ഞ ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഒൻപത് മാസക്കാലയളവിൽ 1.62 കോടി സന്ദര്‍ശകരാണ് ഇവിടേക്ക് എത്തി എന്നാണ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുവഴി മികച്ച നേട്ടമാണ് പ്രാദേശിക ബിസിനസുകള്‍ക്കും ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്ന ആളുകള്‍ക്കുംഉണ്ടായിട്ടുള്ളത് എന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 2021 നവംബർ മുതൽ 2022 ജൂൺ വരെ 82 ലക്ഷത്തിലധികം വിനോദസഞ്ചാരികൾ ഈ പ്രദേശം സന്ദർശിച്ചു.
2022 ജനുവരി മുതലുള്ള ഒമ്പത് മാസത്തിനിടെ 1.62 കോടി ആളുകളും ഇവിടേക്ക് സന്ദർശനം നടത്തി. മോദി സർക്കാരിന്റെ നേതൃത്വത്തിൽ മെച്ചപ്പെടുത്തിയ ടൂറിസം പദ്ധതികളും പരിഷ്കാരങ്ങളും ജമ്മുകാശ്മീര്‍ മേഖലയില്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 786 കോടി രൂപയുടെ ടൂറിസം വികസന പദ്ധതികളാണ് ഇവിടെ നടത്തിയത്. അടിസ്ഥാന സൗകര്യ, കണക്റ്റിവിറ്റി മെച്ചപ്പെടുത്തലുകൾക്ക് പുറമെ മെച്ചപ്പെട്ട ക്രമസമാധാനം, സുരക്ഷാ സംവിധാനം, സമാധാന പരിപാലനം എന്നിവ ഉറപ്പാക്കിയുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങളും ഈ മേഖലയിലെ കുതിച്ചുചാട്ടത്തിന് കാരണമായി.
സാധ്യമായ എല്ലാ ആഗോള ഫോറങ്ങളിലും ഇപ്പോൾ പ്രമോട്ട് ചെയ്യപ്പെടുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം, ജമ്മു, കാശ്മീർ, ലഡാക്ക് എന്നിവ സമീപ വർഷങ്ങളിലെ ഏറ്റവും ഉയർന്ന വിനോദസഞ്ചാരികളുടെ വരവിനും വിമാന ഗതാഗതത്തിനും സാക്ഷ്യം വഹിച്ചു.
ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പ്രോജക്ടിന് കീഴിൽ 1,327 കോടി രൂപ ചെലവിൽ പൂർത്തീകരിച്ച പുതിയ ചെനാബ് പാലത്തിന്റെ നിർമ്മാണത്തോടെ, അടുത്ത നാല് വർഷങ്ങളിൽ കശ്മീർ താഴ്‌വരയിലും പരിസരത്തുമുള്ള ഒരു ഇടനാഴി ഗതാഗതം പരിമിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുന്നതോടെ സഞ്ചാരികളുടെ എണ്ണം ഇതിലും കൂടും.
Post Your Comments