ന്യൂഡൽഹി: അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം പിടിച്ചെടുത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ. 2.95 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. ബോഡി ഷെയ്പ്പറുകൾക്ക് ഉള്ളിൽ ഉളിപ്പിച്ച് സ്വർണ്ണം കടത്താനായിരുന്നു ശ്രമം. 7.76 കിലോ തൂക്കം വരുന്ന സ്വർണ്ണമാണ് ബെൽറ്റുകൾക്കുള്ളിൽ ഒളിപ്പിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യാത്രക്കാരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ദിവസം ഷാർജയിൽ നിന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയവരിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. യാത്രക്കാരുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് ബോഡി ഷെയ്പ്പർ ബെൽറ്റുകളുടെ ഉള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തിയത്.
ചതുരാകൃതിയിലുള്ള ഏഴ് പൗച്ചുകളാക്കിയാണ് സ്വർണ്ണം സൂക്ഷിച്ചിരുന്നത്.
Post Your Comments