KeralaLatest NewsNews

‘ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് കയറി, പത്ത് പവൻ സ്വർണം കാണാനില്ല’: പോലീസിനെതിരെ സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന

കൊച്ചി: പോലീസിനെതിരെ സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന . വീട്ടിൽ ആളില്ലാതിരുന്ന സമയം പോലീസ് വീട് കുത്തിത്തുറന്ന് അതിക്രമിച്ച് കയറിയെന്ന് സീന. മകളുടെ പത്ത് പവന്റെ സ്വർണാഭരണങ്ങൾ കാണാതായെന്ന് സീന പറയുന്നു. ഇത് സംബന്ധിച്ച് കൊച്ചി സിറ്റി പൊലീസിന് സീന പരാതി നൽകി. ബ്രിട്ടോയ്ക്ക് ലഭിച്ച പുരസ്കാരങ്ങൾ അടക്കം പല റെക്കോർഡുകളും കാണാതായതായി പരാതിയിൽ പറയുന്നു.

സംഭവം നടക്കുമ്പോൾ താൻ ഡൽഹിയിൽ ആയിരുന്നുവെന്നും, പരിശോധനയെ കുറിച്ച് തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും സീന പറയുന്നു. നടപടി ക്രമങ്ങൾ ഒന്നും പാലിക്കാതെയാണ് പോലീസ് അതിക്രമം കാണിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button