തിരുവനന്തപുരം: മ്യൂസിയത്തില്‍ ലൈംഗികാതിക്രമം നടത്തിയ സന്തോഷിനെ ജലവിഭവ മന്ത്രിയുടെ പിഎസിന്റെ ഡ്രൈവര്‍ തസ്തികയില്‍ നിന്ന് പിരിച്ചുവിട്ടു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസാണ് ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയത്. പത്ത് വര്‍ഷമായി സന്തോഷ് ജലവിഭവ വകുപ്പില്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഇറിഗേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുളള വാഹനത്തിലാണ് ഇയാള്‍ രാത്രി നഗരത്തില്‍ കറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങളാണ് പ്രതിയിലേക്ക് എത്താന്‍ പോലീസിനെ സഹായിച്ചത്.
Read Also: ‘ഭാവനയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്, ഞങ്ങൾ നിറത്തിലെ എബിയെയും സോനയെയും പോലെയാണ്’: ആസിഫ് അലി
പരാതിക്കാരിയായ യുവതി തിരിച്ചറിയല്‍ പരേഡില്‍ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. ഇന്നലെയാണ് സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അതിക്രമിച്ച് കയറല്‍, മോഷണ ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതും മ്യൂസിയത്തില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് മുതിര്‍ന്നതും സന്തോഷായിരുന്നു.
Post Your Comments