ബംഗളൂരു: ലോകത്തിലെ തന്നെ മികച്ച നിക്ഷേപ കേന്ദ്രങ്ങളിലൊന്നാണ് കര്‍ണാടകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ പാര്‍ട്ടി ഭരിക്കുന്നതിനാല്‍ വിവിധ മേഖലകളില്‍ കര്‍ണാടക വികസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്നത് ഒരേ പാര്‍ട്ടിയാണെന്നും ഈ ഡബിള്‍ എഞ്ചിന്‍ സംവിധാനമാണ് ദ്രുതഗതിയിലുള്ള വികസനത്തിന് പിന്നിലെന്നും സംസ്ഥാനത്ത് മികച്ച വാണിജ്യ-വ്യാപാര അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: വിയറ്റ്‌നാമിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവ്വീസ് ആരംഭിക്കുന്നത് പരിഗണിക്കും
രാജ്യത്തെ യൂണികോണുകളില്‍ 40-ഓളം യൂണികോണുകള്‍ കര്‍ണാടകയിലാണ്. വ്യവസായം മുതല്‍ ഐടി വരെ, ഫിന്‍-ടെക് മുതല്‍ ബയോടെക് വരെ, സ്റ്റാര്‍ട്ടപ്പ് മുതല്‍ സുസ്ഥിര ഊര്‍ജ്ജം വരെ, പുരോഗതിയുടെ പുതിയ റെക്കോര്‍ഡുകള്‍ കര്‍ണാടകയില്‍ എഴുതപ്പെടുന്നുവെന്നും മോദി പറഞ്ഞു.
സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് പുറമേ ചില രാജ്യങ്ങള്‍ക്കും കര്‍ണാടക വെല്ലുവിളിയാകുന്നുവെന്നത് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. പാരമ്പര്യവും സാങ്കേതികവിദ്യയും ഒരുപോലെയുള്ള ഇടമാണ് കര്‍ണാടകയെന്നും പ്രകൃതിയും സംസ്‌കാരവും സമന്വയിക്കുന്ന ഇടമാണെന്നും ഊര്‍ജ്ജസ്വലതായാര്‍ന്നതും മികച്ചതുമായ സ്റ്റാര്‍ട്ടപ്പുകളുടെയും നാടാണ് കര്‍ണാടകയെന്നും അദ്ദേഹം സൂചിപ്പിച്ചു.
Post Your Comments