KottayamNattuvarthaLatest NewsKeralaNews

കെ.​എ​സ്.ആ​ർ.​ടി​.സി ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ യാ​ത്ര​ക്കാ​ര​ന് രക്ഷകരായി ജീ​വ​ന​ക്കാ​ർ

അ​ടൂ​ർ കൊ​ന്ന​ങ്ക​ര ചെ​മ്പ​ക​ശേ​രി​യി​ൽ ശ്രീ​കു​മാ​റി (59)നെ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാർ ര​ക്ഷി​ച്ച​ത്

ത​ല​യോ​ല​പ്പ​റ​മ്പ്: കെ.​എ​സ്.ആ​ർ.​ടി​.സി ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ യാ​ത്ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ര​ക്ഷകരായി ബസ് ജീവനക്കാർ. അ​ടൂ​ർ കൊ​ന്ന​ങ്ക​ര ചെ​മ്പ​ക​ശേ​രി​യി​ൽ ശ്രീ​കു​മാ​റി (59)നെ​യാ​ണ് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാർ ര​ക്ഷി​ച്ച​ത്.

Read Also : വിദേശ പണമിടപാടുകൾ നടത്തുന്നവരാണോ? പുതിയ സേവനവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെയാണ് സംഭവം. എ​റ​ണാ​കു​ള​ത്തു​നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ.​എ​സ്.ആ​ർ.​ടി​.സി ബ​സ് ത​ല​യോ​ല​പ്പ​റ​മ്പ് സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​പ്പോൾ യാ​ത്ര​ക്കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ഴുകയായിരുന്നു. ബ​സ് ഡ്രൈ​വ​ർ പ​ള്ളു​രു​ത്തി പ​ള്ളി​പ​റ​മ്പി​ൽ പി.​കെ. ബാ​ബു, ക​ണ്ട​ക്ട​ർ കാ​ഞ്ഞി​ര​മ​റ്റം ത​റ​യി​ൽ കെ.​എ​ൻ. ഷി​നോ​ജ് എ​ന്നി​വ​ർ ശ്രീ​കു​മാ​റി​നെ ഉ​ട​ൻ ത​ല​യോ​ല​പ്പ​റ​മ്പ് പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ച്ച് രോ​ഗി​ക്ക് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍കി. തു​ട​ർ​ന്ന്, വി​ദ​ഗ്‌​ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

റി​ട്ട​യേ​ർ​ഡ് എ​സ്ഐ ആണ് ശ്രീ​കു​മാ​ര്‍. സം​ഘ​ട​നാ​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ക്ക് ശ്രീ​കു​മാ​ര്‍ എ​റ​ണാ​കു​ള​ത്ത് പോ​യി തി​രി​ച്ചു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button