തിരുവനന്തപുരം: മ്യൂസിയം ആക്രമണ കേസില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്‌സണൽ സ്റ്റാഫിന്റെ ഡ്രൈവർ മ്യൂസിയത്തിനകത്ത് യുവതിയെ ആക്രമിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് ഉണ്ടായിരിക്കുന്നത് ഗുരുതരമായ അനാസ്ഥയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. എങ്ങനെയാണ് ഇത്തരം പ്രതികളെ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തുന്നത് എന്നും അദ്ദേഹം ചോദിച്ചു.
ഇയാളാണ് നേരത്തെ കുറുവൻകോണത്തെ വീട്ടിൽ കയറി മറ്റൊരു സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയത്. പ്രതിയ്‌ക്ക് പോലീസിന്റെ ഭാഗത്ത് നിന്ന് സംരക്ഷണം ലഭിച്ചോ എന്നത് അന്വേഷിക്കേണ്ട കാര്യമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ അഭ്യന്തര വകുപ്പ് മറുപടി പറയണം.
സർക്കാർ വാഹനമാണ് പ്രതി ഉപയോഗിച്ചിരിക്കുന്നത്. പ്രതി ഒളിച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ച് അറിഞ്ഞിട്ടും അതിനെ പറ്റി അന്വേഷിക്കാൻ പോലീസ് തയ്യാറായില്ല. പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്‌ച്ചയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ വാക്കിൽ മാത്രമാണെന്നും സുരേന്ദ്രൻ വിമർശിച്ചു.
Post Your Comments