Latest NewsKeralaNews

കൃഷി മന്ത്രിയുമായി ചർച്ച നടത്തി, ജയ അരി ഒഴികെയുള്ള ഇനങ്ങൾ ഡിസംബർ മുതൽ നേരിട്ട് എത്തിക്കും: മന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം: അരി വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. കൃഷി മന്ത്രിയുമായി ചർച്ച നടത്തിയതായി മന്ത്രി അറിയിച്ചു. ജയ അരി ഒഴികെയുള്ള ഇനങ്ങൾ ഡിസംബർ മുതൽ നേരിട്ട് എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അരി വില രണ്ട് മാസത്തിനിടെ ഇരട്ടിയോളമാണ് വർധിച്ചത്. ഇതിനൊപ്പം പച്ചക്കറി വിലയും അതിരൂക്ഷമായി വർദ്ധിക്കുന്നു എന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകുന്നത്.

ആന്ധ്രയിൽ നിന്നുള്ള അരി ഉടനെ തന്നെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജയ അരി ഒഴികെയുള്ള ഭക്ഷ്യവസ്തുക്കൾ ആന്ധ്രയിൽ നിന്ന് എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ മിതമായ നിരക്കിൽ അരി ഉറപ്പാക്കാനുള്ള സപ്ലൈകോയുടെ അരിവണ്ടി പദ്ധതിയും ഇന്ന് ഉദ്ഘാടനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button