ഇടുക്കി കിഴുകാനത്ത് വനം വകുപ്പ് കള്ളക്കേസിൽ കുടുക്കിയ ആദിവാസി യുവാവിന് 5000 രൂപ നൽകി സ്വാധീനിക്കാൻ ശ്രമിച്ചതായി ആരോപണം. നിരാഹാരം കിടന്ന സരുണിന്റെ മാതാപിതാക്കളുടെ ചികിത്സക്കെന്ന് പറഞ്ഞാണ് പണം നൽകിയത്. ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡൻ ബി.രാഹുലിന്റെ സ്വകാര്യ അക്കൗണ്ടിൽ നിന്നാണ് പണം നൽകിയത്.
അതേസമയം, കാട്ടിറച്ചി കൈവശം വെച്ചെന്ന് ആരോപിച്ച് കള്ളക്കേസിൽ കുടുക്കിയ ഇടുക്കി കണ്ണംപടി സ്വദേശിയായ സരുൺ സജി എന്ന ആദിവാസി യുവാവിനെ കഴിഞ്ഞ സെപ്റ്റംബർ 20നാണ് കുടുക്കിയത്. സരുൺ സജിയെ കാട്ടിറച്ചി കൈവശം വെച്ചെന്ന് ആരോപിച്ച് ഫോറസ്റ്റ് അറസ്റ്റ് ചെയ്ത് ദിവസങ്ങളോളം ജയിലിലടച്ചു. കുടുംബം നൽകിയ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിൽ കള്ളക്കേസാണെന്ന് ബോധ്യമാവുകയായിരുന്നു. മറ്റൊരു സ്ഥലത്ത് നിന്ന് ലഭിച്ച മാംസം ഉദ്യോഗസ്ഥർ സരുണിന്റെ ഓട്ടയിൽ കൊണ്ടുവെക്കുകയും ശേഷം അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്. മറ്റൊരു പുരയിടത്തിൽ നിന്നാണ് ഇറച്ചി കിട്ടിയതെന്ന് താൽക്കാലിക വാച്ചറുടെ മൊഴിയാണ് സരുണിന് സഹായകരമായത്.
സംഭവത്തിൽ ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സരുണിന്റെ മാതാപിതാക്കൾ നാല് ദിവസം കിഴുക്കാനം ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ നിരാഹര സമരം നടത്തിയതിന് ശേഷമാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതിനുശേഷമാണ് മുൻ വൈൽഡ് ലൈഫ് വാർഡൻ ബി.രാഹുലിന്റെ സ്വകാര്യ അക്കൗണ്ടിൽ നിന്നാണ് പണം എത്തിയിരിക്കുന്നത് എന്ന് സമരസമിതി നേതാക്കൾ തിരിച്ചറിഞ്ഞത്.
Post Your Comments